പതിനാറു വയസ്സുള്ള പനിനീർച്ചോല

പതിനാറു വയസ്സുള്ള പനിനീർച്ചോല
പുളകങ്ങൾ വിരിയുന്ന കുളിർതാമര
ആരുമറിയാതെ അരുവിതൻ മേനി
നീൾവിരൽത്തുമ്പിനാൽ തൊട്ടുണർത്തി -കാറ്റു
തോളോടു തോളമർത്തി (പതിനാറു..)

നാൾതോറും വളരും നവയൗവ്വനത്തിൻ
മോഹം വിടരുമ്പോൾ
ഓരോ ദിവസവുമോരോ നിമിഷവും
പ്രേമോത്സവ വേള
ആ വികാരമാകും തരംഗിണിയിൽ
ജീവിതമെന്നും കുളിരലയല്ലേ (പതിനാറു..)

പുഴതൻ മെയ്യിൽ തളിരധരത്താൽ
പൂമണം പകരും കാറ്റേ
ആരുടെ ഹൃദയം ചൂടുന്ന നവ-
മാധുരിതൻ ലഹരി
നീയോ നിർമ്മല ജലമൊഴുകും മൃദു
വാഹിനിയാം കന്യകയോ (പതിനാറു..)

പുണരാൻ വെമ്പും കാറ്റിന്റെ കൈകൾ
പുടവയഴിക്കുമ്പോൾ
കഴിഞ്ഞുപോയൊരിന്നലെകൾ
ജനിക്കാത്ത നാളെയും
മനസ്സിലുണ്ടോ നിറനിമിഷത്തിൻ
മധുരാനുഭൂതികളല്ലാതെ (പതിനാറു..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pathinaaru vayassulla

Additional Info

Year: 
1978