ഒരേ മേടയിൽ ഒരേ ശയ്യയിൽ

മാര്യേജ് മാര്യേജ് മാര്യേജ്
ഇറ്റ്സ് മീയർ നോൺസെൻസ്
ഒരേ മേടയിൽ ഒരേ ശയ്യയിൽ
വാഴും ദമ്പതിമാരേ
വിരസം വിരസം വിവാഹബന്ധം
ആവർത്തനവിരസം
(ഒരേ മേടയിൽ..)

മാര്യേജസ് ആർ മേട് ഇൻ ഹെവൻ
മാര്യേജ് മാര്യേജ് മാര്യേജ്
മംഗല്യഭാഗ്യം മഹാഭാഗ്യമേ
മങ്കയ്ക്കു പതിയെ ദൈവം
മനസ്സിനിണങ്ങും സ്ത്രീയും പുരുഷനും
മേവുന്നിടമേ സ്വർഗ്ഗം
(മംഗല്യഭാഗ്യം..)

വിടർന്നു നിൽക്കും പൂക്കളിലെല്ലാം
വിരുന്നു പോകും മധുപൻ
സപ്തസ്വരവും മേളിക്കാതെ
സംഗീതധ്വനിയുണ്ടോ
(ഒരേ മേടയിൽ..)

അട്ടർ നോൺസെൻസ്
കതിർമണ്ഡപം താൻ കൈവല്യമേ
കുടുംബമെന്നാൽ പുണ്യക്ഷേത്രം
ജാതിമതങ്ങൾ പദവികളെല്ലാം
മായും സംഗമതീർഥം
(കതിർമണ്ഡപം..)

മധുരം തേടും യൗവ്വനകാലം
മാറി വരുന്നൊരു ലോകം
വിവാഹമാകും തടവറയിൽ
വാടി നശിക്കുകയല്ലേ
(ഒരേ മേടയിൽ..)

ഭാഗ്യം ഭാഗ്യം വിവാഹബന്ധം
ഈ ലോകത്തിൽ സ്വർഗ്ഗം
ഈ ലോകത്തിൽ സ്വർഗ്ഗം