വിപിന വാടിക

വിപിനവാടിക കുയിലുതേടി
വിപഞ്ചിയോ മണിവിരലുതേടി
പുരുഷകാമനയിന്നും സ്ത്രീയില്‍
ഇവിടെ ജനിമൃതി പൂക്കും വഴിയില്‍
ഇണയെത്തേടി.. സ്വന്തമിണയെത്തേടി (വിപിനവാടിക)

തരംഗനൂപുരമണിയുമരുവിക-
ളനന്തസാഗരം തേടി
രാഗകുങ്കുമ സന്ധ്യ കന്യക
ശ്രീവിഭാതം തേടി
താളം ചൂടി കാലം പാടി
തനിക്കുമാത്രമിണയില്ലേ (വിപിനവാടിക)

മധുകൊതിക്കും ഹൃദയമക്ഷിക
മോഹമഞ്ജരി തേടി
മധുരചുംബന നിര്‍വൃതീ മമ
പ്രണയമുരളിക തേടി
താളം ചൂടി കാലം പാടി
തനിക്കുമാത്രമിണയില്ലേ (വിപിനവാടിക)

പുനര്‍ജനി നൂണ്ടു ജന്മം
മോക്ഷ തീര്‍ത്ഥം തേടി
ചിന്തയേതോ ദര്‍ശനത്തിന്‍
ക്ഷേത്രനടകള്‍ തേടി
താളം ചൂടി കാലം പാടി
തനിക്കുമാത്രമിണയില്ലേ (വിപിനവാടിക)


നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
vipina vaadika

Additional Info

Year: 
1981

അനുബന്ധവർത്തമാനം