സുഖം ഒരു ഗീഷ്മമിറങ്ങിയ
സുഖം ഒരു ഗ്രീഷ്മമിറങ്ങിയ-
ഭൂവിൽ നിഴൽ
മാത്രം...
മനം അതു തേടി നടന്നൊരു
ഭ്രാന്തൻ
പ്രതിഭാസം...
(സുഖം...)
കദനങ്ങൾതൻ കടന്നൽക്കൂട്ടിൽ
വദനം
കാട്ടീ എൻ മോഹം
നോവിൻ പൂവായ് എന്നിൽ വിടർന്നു
നയനം തുളുമ്പും
സ്വപ്നങ്ങൾ...
(സുഖം...)
സത്യമിവിടെ ശരശയ്യകളിൽ
നിത്യം
തല്പം തിരയുമ്പോൾ
മനഃസാക്ഷികളിൽ പൊയ്മുഖം ചാർത്തി
മനുഷ്യൻ മാത്രം
ചിരിക്കുന്നു ഹഹഹ
(സുഖം...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
sukham oru greeshmamirangiya