മഞ്ഞിൽ ചേക്കേറും
മഞ്ഞിൽ ചേക്കേറും മകരപ്പെൺപക്ഷീ
മൗനപ്പൂ ചൂടും ഇന്ദീവരാക്ഷീ
മധുഗാന മൃദുരാഗം നീ...
മനസ്വിനീ... മനോഹരീ...
തൊങ്ങൽപ്പൂക്കൂടത്തൊട്ടിൽ ചാഞ്ചാട്ടും
തെന്നൽപ്പൂവമ്പാ മുത്തം തന്നാട്ടേ
തളിർമെയ്യിൽ കുളിരേകാൻ വാ...
താളത്തിൽ വാ... തഞ്ചത്തിൽ വാ...
അനുരാഗത്തിൻ ആമ്പൽപ്പൂവിൽ
മണിശലഭം നീ വന്നീടുകിൽ
മതിമുഖി നീയെൻ ശ്രുതിലയമാകിൽ
മൃദുലഹാസം തൂകിയെങ്കിൽ
ധന്യനായ് നിൽക്കും ഞാൻ
(തൊങ്ങൽ...)
കണിമണിക്കൊന്നപ്പൂമുഖമെന്നും
കണികണ്ടുണരാനൊത്തുവെങ്കിൽ
മണിയറയിൽ നീ രതിഹരമാകിൽ
മദകൗമാരം പൂത്തുവെങ്കിൽ
ധന്യനായ് നിൽക്കും ഞാൻ
(തൊങ്ങൽ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Manjil chekkerum
Additional Info
ഗാനശാഖ: