ഹബ്ബി റബ്ബി സെല്ലള്ളാ
ഹബ്ബി റബ്ബി സെല്ലള്ളാ..
മാഫീ ഹൽഫീ ഹൈറുള്ളാ
നൂറുമുഹമ്മദ് സെല്ലള്ളാ ലാഇലാഹാ..
ലാഇലാഹാ ഇല്ലള്ളാ..
ഹക്ക് ലാഇലാഹാ ഇല്ലള്ളാ (2)
പെരുന്നാൾ പൂമ്പിറപോൽ ചമഞ്ഞിന്നു നിൽക്കും
പെരുന്നാൾ പൂമ്പിറപോൽ ചമഞ്ഞിന്നു നിൽക്കും
ഖൽബിന്നു ഖല്ബായ കുഞ്ഞുങ്ങൾ നിങ്ങൾ
ഖൽബിന്നു ഖല്ബായ കുഞ്ഞുങ്ങൾ നിങ്ങൾ
താളത്തിനറബന മുട്ടണ തഞ്ചത്തിൽ
തളവള കിലുക്കിയിന്നാടേണം..
ഇമ്പത്തിൽ കെസ്സിന്റെ ഈണത്തിൽ
ചെഞ്ചൊടി പൂവുകളിന്നു വിടർത്തേണം..
പതിനാലാം ബഹറിന്റെ കുളിരാകണം
ഹബ്ബി റബ്ബി സെല്ലള്ളാ..
മാഫീ ഹൽഫീ ഹൈറുള്ളാ
നൂറുമുഹമ്മദ് സെല്ലള്ളാ ലാഇലാഹാ..
ലാഇലാഹാ ഇല്ലള്ളാ..
ഹക്ക് ലാഇലാഹാ ഇല്ലള്ളാ
മക്കയിലിത് ഹജ്ജുമാസം അൽഹമെത്തിയ നാളിത്
നല്ല ബലിപെരുന്നാളിത്...അള്ളാ അള്ളാ (2)
മധുരസ്നേഹം ദുനിയാവിൽ ഒഴുകുന്ന നാളിത്
മധുരസ്നേഹം ദുനിയാവിൽ ഒഴുകുന്ന നാളിത്
മണിമുമുത്തു നബിയുടെ വചനങ്ങൾ..
ഹൃദയത്തിൻ കിത്താബിൽ നിങ്ങൾ കുറിക്കേണം
അലുക്കത്തും കൊലുസ്സുമായ് അത്തറു പൂശിയ
മനസ്സുമായ് ഒപ്പന പാടേണം..
പതിനാലാം രാവിന്റെ ചിരി തൂകണം
ഹബ്ബി റബ്ബി സെല്ലള്ളാ..
മാഫീ ഹൽഫീ ഹൈറുള്ളാ
നൂറുമുഹമ്മദ് സെല്ലള്ളാ ലാഇലാഹാ..
ലാഇലാഹാ ഇല്ലള്ളാ..
ഹക്ക് ലാഇലാഹാ ഇല്ലള്ളാ
ലാഇലാഹാ ഇല്ലള്ളാ..
ഹക്ക് ലാഇലാഹാ ഇല്ലള്ളാ