ലീലാതിലകമണിഞ്ഞു വരും

ലീലാതിലകമണിഞ്ഞു വരും
ലലനാമണി കൈരളീ
ലീലാതിലകമണിഞ്ഞു വരും
ലലനാമണി കൈരളീ -നിന്റെ
നാലമ്പലത്തിൻ നടയിൽ ഇന്നും
കാലം കളമെഴുതി
വർണ്ണവസന്തകാലം കളമെഴുതി
ലീലാതിലകമണിഞ്ഞു വരും
ലലനാമണി കൈരളീ
ഹരിഃശ്രീ ഗണപതയെ നമഃ

കന്നുപൂട്ടും കർഷകത്തരുണനെ
കന്നായ്‌ കാണും കാടത്തമേ
ഏഴയാം തൊഴിലാളി വർഗ്ഗത്തിനെന്നും
ഏഴരശ്ശനി നൽകും ജന്മിത്തമേ
ഭാരതമക്കൾതന്നാത്മാവു പേറുന്ന
ഭാരമിറക്കാൻ അത്താണിയെവിടെ
ഭാരമിറക്കാൻ അത്താണിയെവിടെ

സന്ധ്യപൂക്കും പ്രപഞ്ചക്കാവിലെ
സത്യമാകും ചൈതന്യമേ
ആശ്രയമഗതികൾക്കന്യൂനം നൽകുന്ന അക്ഷയജ്യോതിസ്സാമെൻ ദൈവമേ
നീറും മനസ്സുമായ്‌ നിൽക്കുന്ന മർത്ത്യന് നീയല്ലാതോരാനന്ദമെവിടെ
നീയല്ലാതോരാനന്ദമെവിടെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Leelaathilakamaninju varum

Additional Info

Year: 
1979

അനുബന്ധവർത്തമാനം