മിണ്ടാപെണ്ണേ മണ്ടിപെണ്ണേ
മിണ്ടാപെണ്ണേ മണ്ടിപെണ്ണേ കള്ളിപ്പെണ്ണേ കന്നിപ്പെണ്ണേ വായോ വായോ
പഞ്ചമിക്ക് പൂക്കണിക്ക് തെന്നലായി
കൂടെപ്പോരാം ഞങ്ങൾ ഞങ്ങൾ
(മിണ്ടാപെണ്ണേ..)
ഒരു തരി കുളിർ മാറത്ത് തരൂ പ്രിയേ തരൂ
പ്രിയേ വരൂ രതിസുഖം രമണി നീ തരൂ
പെൺപൂ ചൂടിത്തായോ നീ
പ്രിയതമാ മണിയറ പൂകൂ
ആൺപൂ ചൂടിത്തായോ നീ
പെണ്ണേ തക്കയിട്ടുള്ള പെണ്ണേ
തറ്റുടുത്തുള്ള പെണ്ണേ
നിന്റെ ലാവണ്യമെനിയ്ക്കല്ലേ നിന്റെ ലാവണ്യമെനിയ്ക്കല്ലേ
കണ്ണാ പൗരുഷമുള്ള കണ്ണാ
പച്ചകുത്തിയ കണ്ണാ
നിന്റെ താരുണ്യമെനിയ്ക്കല്ലേ നിന്റെ താരുണ്യമെനിയ്ക്കല്ലേ
നാണം മറന്നു പുൽകാം
പ്രണയഗാനം മദിച്ചു പാടാം
ഒരു മഴമുകിലിൽ മാനത്തു
മണിമയിൽ വരും
അവളാടും മനമറ കനവതിൽ നിറ
എന്നെ തേടി വായോ നീ
(മിണ്ടാപ്പെണ്ണേ..)
കന്നീ വെണ്ണതോൽക്കുന്ന കന്നീ
കണ്ണെഴുതാത്ത കന്നീ
നിന്റെ കന്യാത്വമെനിയ്ക്കല്ലേ നിന്റെ കന്യാത്വമെനിയ്ക്കല്ലേ
കാമാ എണ്ണക്കറുമ്പനാം കാമാ
എന്നെ മയക്കിയ കാമാ
നിന്റെ രോമാഞ്ചം ഞാനല്ലേ
നിന്റെ രോമാഞ്ചം ഞാനല്ലേ
കെട്ടിപ്പടർന്നു പുണരാം മദന
ഗീതം ശ്രവിച്ചു തുള്ളാം
ഒരു തരി കുളിർ മാറത്തു തരൂ പ്രിയേ തരൂ
പ്രിയേ വരൂ രതിസുഖം രമണി നീ തരൂ
പെൺപൂ ചൂടിത്തായോ നീ
(മിണ്ടാപ്പെണ്ണേ..)