വിചാരണ
തൻ്റെ അച്ഛനും കൂടി ചേർന്ന് കെട്ടിപ്പടുത്ത പ്രസ്ഥാനത്തോടൊപ്പം ഉറച്ചു നിന്ന ഒരു വക്കീൽ, സ്വന്തം അമ്മാവൻ്റെയും അയാൾ വിലയ്ക്കെടുത്ത പ്രസ്ഥാനത്തിൻ്റെയും നെറികേടുകൾക്കു മുന്നിൽ പതറിപ്പോകുന്നു.
Actors & Characters
Actors | Character |
---|---|
അഡ്വ സേതുമാധവൻ | |
അനിത | |
രാമേട്ടൻ | |
ആലിസ് | |
കബീർ | |
കുട്ടപ്പൻ | |
ജോണി | |
രഘു | |
സരസ്വതിയമ്മ | |
അഡ്വ കൃഷ്ണമൂർത്തി | |
ഗോവിന്ദൻ നായർ | |
ജൂനിയർ | |
Main Crew
കഥ സംഗ്രഹം
അവസാനത്തെ ഒരു സീനിൽ യൂണിയനിലെ ഒരു കഥാപാത്രത്തിനു ശബ്ദം നലകിയത് ലോഹിതദാസ് ആണ്.
സേതുമാധവൻ (മമ്മൂട്ടി) അറിയപ്പെടുന്ന ക്രിമിനൽ വക്കീലാണ്. പാർട്ടിയുടെയും തൊഴിലാളി യൂണിയൻ്റെയും കേസുകൾ നടത്തുന്നത് സേതുവാണ്. സേതുവിൻ്റെ അച്ഛൻ്റെ ഉറ്റ ചങ്ങാതിയായിരുന്ന രാമേട്ടൻ (നെടുമുടി വേണു) ഇപ്പോൾ അയാളുടെ ഗുമസ്തനുമാണ്. വളരെ കഷ്ടതകൾ നിറഞ്ഞ ചുറ്റുപാടിൽ നിന്നാണ് സേതു ഇന്നത്തെ നിലയിലെത്തിയത്. തൊഴിലാളി നേതാവായിരുന്ന അയാളുടെ അച്ഛനെ സ്വന്തം പാർട്ടിക്കാർ തന്നെ ചതിച്ചു കൊലയ്ക്ക് കൊടുക്കുകയായിരുന്നു. അമ്മാവൻ ഗോവിന്ദൻ നായർ (പ്രതാപചന്ദ്രൻ) ധനികനായിരുന്നെങ്കിലും അതിൻ്റെ ആനുകൂല്യങ്ങളൊന്നും അയാൾക്കോ അമ്മയ്ക്കോ കിട്ടിയില്ല. എന്നാൽ അമ്മാവൻ്റെ മകൾ അനുവിനെ (ശോഭന) എതിർപ്പുകളൊക്കെ തരണം ചെയ്ത് അയാൾ ഭാര്യയാക്കി.
ഗോവിന്ദൻ നായരുടെ മില്ലിലെ തൊഴിലാളികൾ, ജോണിയുടെയും (ലാലു അലക്സ്) കബീറിന്റെയും (മുകേഷ്) നേതൃത്വത്തിൽ, ബോണസിനും കൂലിക്കുടുതലിനും വേണ്ടി രണ്ടു മാസമായി സമരത്തിലാണ്. തുടർച്ചയായ സമരം തൊഴിലാളികളെ ദാരിദ്യത്തിലും പട്ടിണിയിലുമാക്കുന്നു. എന്നാൽ ഗോവിന്ദൻ നായരും മകൻ രഘുവും (ശ്രീനാഥ്) ഒത്തുതീർപ്പിന് തയ്യാറല്ല. രോഗിയായ അമ്മയെയും ഭാര്യ ആലീസിനെയും (സീമ) കുഞ്ഞിനെയും പോറ്റാൻ ജോണി വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്.
പാർട്ടി നേതാവായ കുട്ടപ്പൻ (ജഗതി ശ്രീകുമാർ) പുറമേ സമരക്കാർക്കൊപ്പം നിൽക്കുമ്പോഴും ഗോവിന്ദൻ നായരുടെ ശിങ്കിടിയാണ്. സമരം പൊളിക്കാൻ ഗോവിന്ദൻ നായരും രഘുവും കുട്ടപ്പനെ കരുവാക്കുന്നു. അയാൾ സമരം പിൻവലിക്കാൻ തൊഴിലാളികളെ നിർബന്ധിച്ചിട്ടും ജോണിയുടെ നേതൃത്വത്തിൽ സമരം തുടരാൻ തീരുമാനിക്കുന്നു.
ജോണിയെ മെരുക്കാനാവില്ലെന്നു കണ്ട രഘു അയാളെ വകവരുത്താൻ തീരുമാനിക്കുന്നു. ഒരു രാത്രി കുട്ടപ്പൻ ജോണിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുവരുന്നു. വഴിയിൽ വച്ച് രഘുവും ഗുണ്ടകളും അയാളെ ആക്രമിക്കുന്നു. രഘുവിൻ്റെ അടിയേറ്റ് ജോണി കൊല്ലപ്പെടുന്നു.
രഘുവിനു വേണ്ടി കേസു വാദിക്കാൻ ഗോവിന്ദൻ നായർ ആവശ്യപ്പെട്ടെങ്കിലും സേതു അതു നിരസിക്കുന്നതിനെത്തുടർന്ന് അയാൾ പ്രകോപിതനാകുന്നു. സേതു ജോണിയുടെ കേസ് ഏറ്റെടുക്കുന്നു. പ്രതിഭാഗത്ത് വക്രബുദ്ധിയായ അഡ്വ. കൃഷ്ണമൂർത്തിയാണ് (ഒടുവിൽ ഉണ്ണികൃഷ്ണൻ).
ഇതിനിടെ ഒരു രാത്രി കുട്ടപ്പൻ ആലീസിനെ ബലാൽസംഗം ചെയ്യുന്നു. തുടർന്ന്, ജീവിക്കാൻ വേണ്ടി അവൾ വേശ്യാവൃത്തി സ്വീകരിക്കുന്നു. പോലീസ് പിടികൂടി കോടതിയിലെത്തിക്കുന്ന ആലീസിനെ കണ്ട് സേതു ഞെട്ടിപ്പോകുന്നു. അയാൾ ആലീസിലും അവളുടെ കുഞ്ഞിലും കാണുന്നത് അയാളുടെ അമ്മയേയും അയാളെയും തന്നെയാണ്.
കോടതിയിൽ കുട്ടപ്പൻ, ജോണിയെ അടിച്ചത് രഘുവാണെന്ന് കണ്ടില്ലെന്ന് മൊഴി മാറ്റുന്നതിനെത്തുടർന്ന് രഘുവിന് ജാമ്യം ലഭിക്കുന്നു. കേസിൻ്റെ തുടർവാദം തുടങ്ങുന്ന ദിവസം, കൃഷ്ണമൂർത്തി പറഞ്ഞതനുസരിച്ച്, സേതുവിൻ്റെ വീട്ടിലെത്തുന്ന ഗോവിന്ദൻ നായരും രഘുവും, സേതു തയ്യാറാക്കി വച്ചിരുന്ന ആർഗ്യുമെൻറ് നോട്സ് അനുവിനെ വൈകാരികമായി സ്വാധീനിച്ച് വാങ്ങിക്കൊണ്ടു പോകുന്നു. അവർ സേതുവിൻ്റെ വീട്ടിൽ നിന്നു പോകുന്നത്. പോകുന്നത് കബീർ കാണുന്നുണ്ട്.
ആർഗ്യുമെൻ്റ് നോട്സ് ഗോവിന്ദൻ നായർക്ക് കൊടുത്ത കാര്യമറിയുന്ന സേതു പ്രകോപിതനായി അനുവിനെ തല്ലുന്നു; അവളോട് വീടുവിട്ടു പോകാൻ പറയുന്നു. കോടതിയിൽ കൃത്യമായി വാദങ്ങൾ നിരത്താൻ കഴിയാതെ സേതു അസ്വസ്ഥനാകുന്നു. അനു അവളുടെ വീട്ടിലേക്ക് പോയി എന്നറിഞ്ഞ അയാളെ കുറ്റബോധവും പരാജയബോധവും ഒരു പോലെ നീറ്റുന്നു. രാമേട്ടൻ അനുവിനെ വിളിക്കാൻ ചെന്നെങ്കിലും ഗോവിന്ദൻ നായർ അവളെ വിടുന്നില്ല. പകരം അവളെ തെറ്റിദ്ധരിപ്പിച്ച് സിംഗപ്പൂരിലെ അമ്മായിയുടെ അടുത്തേക്കയയ്ക്കുന്നു.
വാദങ്ങൾ ദുർബലമായതിനാൽ കേസിൽ രഘുവിനെ കോടതി വെറുതെ വിടുന്നു. അളിയനെ രക്ഷിക്കാൻ സേതു മനഃപൂർവം കേസ് തോറ്റതാണെന്നു തെറ്റിദ്ധരിക്കുന്ന കബീറും യൂണിയൻ പ്രവർത്തകരും സേതുവിനോട് കയർക്കുന്നു.
സേതുവിനെ ഒതുക്കാനായി ഗോവിന്ദൻ നായർ കുട്ടപ്പനെ ഉപയോഗിക്കുന്നു. ആലീസിൻ്റെ കുഞ്ഞിൻ്റെ പിറന്നാളിന് രാത്രി അവളുടെ വീട്ടിലെത്തുന്ന സേതുവിനെ പാർട്ടി പ്രവർത്തകരും നാട്ടുകാരും ചേർന്ന് പിടികൂടി അപമാനിക്കുന്നു. വേശ്യാഗൃഹത്തിൽ വക്കീൽ എന്ന മട്ടിൽ പത്രങ്ങളിൽ വാർത്തകൾ വരുന്നു.
സേതുവിനെ പാർട്ടി പുറത്താക്കുന്നു. സ്വന്തക്കാർക്കു വേണ്ടി ആർഗ്യുമെൻ്റ് നോട്സ് ചോർത്തിയതും അനാശ്യാസ്യ പ്രവർത്തനവും കാരണമാക്കി ബാർ കൗൺസിൽ സേതുവിൻ്റെ സന്നത് സസ്പെൻഡ് ചെയ്യുന്നു. അതിനു പിന്നിലും ഗോവിന്ദമേനോനാണ് കളിക്കുന്നത്. സേതു മാനസികമായി തകരുന്നു.
Audio & Recording
ചമയം
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ഒരു പൂ വിരിയുന്ന - Fകാപി |
എസ് രമേശൻ നായർ | ഔസേപ്പച്ചൻ | കെ എസ് ചിത്ര |
2 |
ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു (m)കാപി |
എസ് രമേശൻ നായർ | ഔസേപ്പച്ചൻ | എം ജി ശ്രീകുമാർ |
Contribution |
---|
കഥാസംഗ്രഹം -കടപ്പാട് രാഹുൽ മാധവന്റെ fb ഗ്രൂപ്പ് ലെ പോസ്റ്റ് |