തിരുത്തൽവാദി
താൻ വിവാഹം കഴിക്കുന്ന പെൺകുട്ടിക്ക് ചില പ്രത്യേക കഴിവുകളും രീതികളും ഉണ്ടാകണമെന്നു കടുംപിടുത്തമുള്ള ഒരു യുവാവിൻ്റെ വിവാഹം നടത്താൻ അവൻ്റെ കൂട്ടുകാരനും കുടുംബക്കാരും തന്ത്രം മെനയുന്നു. ആ "നാടക"ത്തിൽ അറിയാതെ പെട്ടു പോകുന്ന പെൺകുട്ടിയുടെ ദാമ്പത്യ ജീവിതം കുഴപ്പത്തിൽ പെടുന്നു.
Actors & Characters
Actors | Character |
---|---|
വിഷ്ണു മേനോൻ | |
കൃഷ്ണൻകുട്ടി | |
ലതിക | |
കുറുപ്പ് | |
ചെക്കിംഗ് ഇൻസ്പെക്ടർ (കാമിയോ) | |
സൂപ്രണ്ട് ദയാനന്ദൻ | |
ലതികയുടെ അച്ഛൻ | |
ഭാഗവതർ | |
വിൽഫ്രഡ് | |
ഓഫീസ് ജീവനക്കാരൻ | |
ഓഫീസ് ജീവനക്കാരൻ | |
ഇന്ദു | |
പാർവതി | |
ഓഫീസ് ജീവനക്കാരി | |
ഡോക്ടർ | |
സുധ | |
ഡയറക്ടർ (കാമിയോ) |
Main Crew
കഥ സംഗ്രഹം
ഇൻഡോ-അറബ് ട്രാവൽ ലിങ്ക്സ് എന്ന കമ്പനിയുടെ റീജിയണൽ മാനേജരായി വിഷ്ണു മേനോൻ ചാർജെടുക്കുന്നു. കൃത്യനിഷ്ഠയുള്ള, കർക്കശക്കാരനായ ഓഫീസറാണ് വിഷ്ണു.
ഓഫീസിലെ ക്ലാർക്കായ കൃഷ്ണൻകുട്ടി സീരിയൽ നടൻ കൂടിയാണ്. ഓഫീസിൽ നിന്നു മുങ്ങിയാണ് അയാൾ അഭിനയിക്കാൻ പോകുന്നത്. ബസ് കണ്ടക്ടറയായ ഇന്ദുവുമായി അയാൾ പ്രണയത്തിലാണ്. വിഷ്ണുവിൻ്റെ സുഹൃത്തുകൂടിയായ കൃഷ്ണൻകുട്ടി വിഷ്ണുവിനൊപ്പം താമസമാവുന്നു.
ജോലിയിലെന്ന പോലെ വിവാഹക്കാര്യത്തിലും വിഷ്ണുവിന് നിഷ്കർഷകളുണ്ട്. പെണ്ണ് ശാലീന സുന്ദരി ആയിരിക്കണം, ഹിന്ദി അറിയണം, പാചകമറിയണം, സംഗീതമറിയണം, ഡ്രൈവിംഗറിയണം, ധൈര്യശാലിയാവണം അങ്ങനെ ഏഴു വ്യവസ്ഥകൾ. അയാളുടെ പെങ്ങൾ പാർവതിയും അളിയൻ കുറുപ്പും ചേർന്ന് പല വിവാഹാലോചനകൾ കൊണ്ടു വരുന്നെങ്കിലും വ്യവസ്ഥകളിലുള്ള വിഷ്ണുവിൻ്റെ കടുംപിടുത്തം കാരണം അവയൊന്നും മുന്നോട്ടു പോകുന്നില്ല.
ആ സമയത്താണ് സ്റ്റെനോയായി താത്ക്കാലിക നിയമനം കിട്ടി ലതിക ഓഫീസിൽ ജോലിയിൽ പ്രവേശിക്കുന്നത്.
ആദ്യം കണ്ടപ്പോൾ തന്നെ ശാലീനയായ, മുടിയിൽ തുളസിക്കതിർ ചൂടിയ ലതികയെ വിഷ്ണു ശ്രദ്ധിക്കുന്നു. അക്കാര്യം സംഭാഷണമദ്ധ്യേ കൃഷ്ണൻകുട്ടിയോട് വിഷ്ണു പറയുകയും ചെയ്യുന്നു.
നടക്കാത്ത വ്യവസ്ഥകൾ കാരണം കല്യാണം നടക്കാത്ത വിഷ്ണുവിനെ വഴിക്കു കൊണ്ടുവരാൻ ലതികയെ ഉപയോഗിച്ച് തന്ത്രം മെനയാൻ കൃഷ്ണൻകുട്ടി തീരുമാനിക്കുന്നു. അയാൾക്ക് വളരെ അടുപ്പമുള്ള കുടുംബമാണ് ലതികയുടേത്. സാമ്പത്തിക ക്ലേശങ്ങൾ കാരണം ലതികയുടെ വിവാഹം നടത്താൻ ബുദ്ധിമുട്ടുകയാണ് ആ കുടുംബമെന്നും അയാൾക്കറിയാം. അതു കൊണ്ടു കൂടിയാണ് ഇത്തരം ഒരു സാഹസത്തിന് അയാൾ മുതിരുന്നത്.
ഇന്ദുവിൻ്റെ സഹായത്തോടെ സംഘടിപ്പിച്ച ലതികയുടെ ജാതകം കൃഷ്ണൻകുട്ടി, ജോത്സ്യൻ കൂടിയായ ഓഫീസ് സൂപ്രണ്ട് ദയാനന്ദനെക്കാണിക്കുന്നു. ലതികയുടെയും വിഷ്ണുവിൻ്റെയും ജാതകങ്ങൾ തമ്മിൽ പൊരുത്തപ്പെടുമെന്ന് അയാൾ പറയുന്നു.
സ്റ്റെനോയുടെ താത്ക്കാലിക ജോലി സ്ഥിരപ്പെടണമെങ്കിൽ,
ഹിന്ദി, സംഗീതം, പാചകം, ഡ്രൈവിംഗ് ഇവ അറിയണം എന്ന് കൃഷ്ണൻകുട്ടിയും ഇന്ദുവും ലതികയെ പറഞ്ഞു വിശ്വസിപ്പിക്കുന്നു. കൂടാതെ മോഡേൺ ഡ്രസ് ഉപയോഗിക്കണംമെന്നും ധൈര്യശാലിയാവണമെന്നും പറയുന്നു. ഈ പറഞ്ഞ യോഗ്യതകൾ തനിക്കില്ലെന്നു പറഞ്ഞ് ലതിക പിൻതിരിയാൻ തീരുമാനിക്കുമ്പോൾ, ജോലി സ്ഥിരമാകാൻ ഇത്തരം ചില വേലത്തരങ്ങൾ കാണിക്കുന്നതിൽ തെറ്റില്ലെന്ന് പറഞ്ഞ് കൃഷ്ണൻകുട്ടിയും ഇന്ദുവും ലതികയെ സമ്മതിപ്പിക്കുന്നു. ദയാനന്ദൻ്റെ പിന്തുണയും ലതികയ്ക്ക് കിട്ടുന്നു.
പിറ്റേന്ന് രാവിലെ വിഷ്ണു ഓഫീസിൽ എത്തുന്ന നേരം നോക്കി ലതിക മലയാളത്തിൽ എഴുതിയ ഹിന്ദി സംഭാഷണം ഫോണിൽ വായിക്കുന്നു . വിഷ്ണു അതു ശ്രദ്ധിക്കുന്നു. മറ്റൊരു ദിവസം വിഷ്ണു നടക്കാൻ പോകുമ്പോൾ ലതിക പാടുന്നതു കേൾക്കുന്നു. അതയാൾക്ക് നന്നേ ബോധിക്കുന്നു. മോഡേൺ വേഷമിട്ട് ലതിക പോകുന്നതും അയാൾ കാണുന്നു. അങ്ങനെ ഓരോന്നും കൃത്രിമ വഴികളിലൂടെ കൃഷ്ണൻകുട്ടിയുടെ സഹായത്തോടെ ലതിക വിഷ്ണുവിനെ ബോധ്യപ്പെടുത്തുന്നു. ക്രമേണ അയാൾ ലതികയെ പ്രതിശ്രുതവധുവായി തീരുമാനിക്കുന്നു.
തുടർന്ന് വിഷ്ണുവിൻ്റെയും ലതികയുടെയും വിവാഹം നടക്കുന്നു. വിവാഹത്തിൻ്റെ അന്ന്, വിവാഹം നടക്കാൻ വേണ്ടിയാണ് 'നാടകങ്ങൾ' നടത്തിയതെന്ന കാര്യം ലതിക അറിയുന്നത്. ഞെട്ടിപ്പോയ അവൾ ആദ്യരാത്രിയിൽ തന്നെ എല്ലാം തുറന്നു പറയാൻ ഒരുമ്പെടുന്നു. എന്നാൽ കുറുപ്പും പാർവതിയും കൃഷ്ണൻകുട്ടിയും ചേർന്ന് അവളെ പിൻതിരിപ്പിക്കുന്നു.
തുടർന്നും, വിഷ്ണു സത്യം മനസ്സിലാകാതിരിക്കാൻ കുറുപ്പിൻ്റെയും കൃഷ്ണൻകുട്ടിയുടെയും സഹായത്തോടെ നാടകം കളിക്കേണ്ടി വരുന്നു ലതികയ്ക്ക്. ഒരിക്കൽ മനംമടുത്ത് വിഷ്ണുവിനെ വിട്ടുപോകാൻ അവൾ ശ്രമിക്കുന്നെങ്കിലും, കൃഷ്ണൻകുട്ടി ഇടപെട്ട് പിന്തിരിപ്പിക്കുന്നു. എന്നാൽ, ഒടുവിൽ നാടകം പൊളിയുന്നു.