മഞ്ചാടിച്ചോപ്പു മിനുങ്ങും

മഞ്ചാടിച്ചോപ്പു മിനുങ്ങും
മിന്നാരച്ചെപ്പു കിലുങ്ങും

മഞ്ചാടിച്ചോപ്പു മിനുങ്ങും
മിന്നാരച്ചെപ്പു കിലുങ്ങും
താണാടും പൂങ്കൊമ്പിൽ പാടാൻ വരുമോ
ആരാരുംകാണാ പൊൻതൂവൽ തരുമോ
സ്വർണ്ണപ്പൂ മൈനേ മെല്ലച്ചൊല്ലാമോ
നീയെന്നുള്ളിൽ കന്നിത്തേനല്ലേ
മഞ്ചാടിച്ചോപ്പു മിനുങ്ങും
മിന്നാരച്ചെപ്പു കിലുങ്ങും

കാതിൽ ചൊല്ലും സല്ലാപം
ഈറൻ ചുണ്ടിൽ ചോക്കുമ്പോൾ
മാറിൽ വിങ്ങും മൗനം പാടുന്നൂ
രാവിൻ നീല തീരത്തും
താരക്കാവിൻ ചാരത്തും
അന്നേ നിന്നെ കണ്ടു ഞാൻ
വർണ്ണത്തെല്ലായും വരമായും
നിറമായുമെൻ ഉള്ളിൽ
എന്നെന്നും എന്നെന്നും തെളിവേനൽ നീ
മഞ്ചാടിച്ചോപ്പു മിനുങ്ങും
മിന്നാരച്ചെപ്പു കിലുങ്ങും

പൂവും പൊന്നും നൽകാമോ
പൂന്തേനല്പം പൂകാമോ
ആടിപ്പാടി കൂടെ പോരുമ്പോൾ
ഉള്ളിൽ പൂക്കും സ്വപ്നങ്ങൾ
മെല്ലെ പെയ്യും വർണ്ണങ്ങൾ
തമ്മിൽ തമ്മിൽ ചേരവേ
കണ്ണിൻ കണ്ണായും കളിയായും
കരളായും നീ
ഉള്ളിൽ മന്ദാരം മായാതൊ-
ന്നുണരൂ വേഗം നീ

മഞ്ചാടിച്ചോപ്പു മിനുങ്ങും
മിന്നാരച്ചെപ്പു കിലുങ്ങും
താണാടും പൂങ്കൊമ്പിൽ പാടാൻ വരുമോ
ആരാരുംകാണാ പൊൻതൂവൽ തരുമോ
സ്വർണ്ണപ്പൂ മൈനേ മെല്ലച്ചൊല്ലാമോ
നീയെന്നുള്ളിൽ കന്നിത്തേനല്ലേ
മഞ്ചാടിച്ചോപ്പു മിനുങ്ങും
മിന്നാരച്ചെപ്പു കിലുങ്ങും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manchadichoppu minungum

Additional Info

Year: 
1992

അനുബന്ധവർത്തമാനം