സുനിൽ ഗോപാലകൃഷ്ണൻ
ചേർത്തലയ്ക്ക് അടുത്ത് തുരവൂരിൽ ഗോപാലകൃഷ്ണൻ ആനന്ദവല്ലി ദമ്പതിമാരുടെ മകനായി ജനിച്ചു.
തുരവൂർ ടി.ഡി.എച്ച് . എസ്. എസ് ൽ സ്കൂൾ പഠനം. അതിനുശേഷം ചേർത്തല എസ് എൻ കോളേജിൽ ചേർന്നു, മലയാളത്തിൽ ബിരുദാനന്ത്ര ബിരുദം. അതിനുശേഷം പ്രസ്സ് അക്കാഡമിയിൽ ജേർണലിസത്തിൽ ഡിപ്ലോമ.
സ്വകാര്യസ്ഥാപനങ്ങളിലെഅധ്യാപനത്തിനു ശേഷം, കുറേ വർഷം പരസ്യ മേഖലയിൽ കോപ്പീ റൈറ്റർ ആയും, ക്രിയേറ്റീവ് ഡയറക്ടർ ആയും വർക്ക് ചെയ്തു. ഒപ്പം നിരവധി പരസ്യങ്ങളുടെ സംവിധായകനും ആയിരുന്നു. ഒട്ടനവധി പരസ്യങ്ങൾക്കു സ്ക്രിപ്റ്റും ജിംഗിൾസും എഴുതി. ഇന്ദുലേഖ, ധാത്രി, കൗല, ലൂണാർ ഫുട്ട്വെയർ, ബ്രാഹ്മീൻസ് ഫുഡ് പ്രോഡകട്സ്, ഹാപ്പൻസ്റ്റാൻസ് തുടങ്ങി ഒട്ടനവധി ബ്രാൻ്റുകളുടെ പരസ്യങ്ങളുടെ പിന്നിൽ പ്രവർത്തിച്ചു.
ആനുകാലികങ്ങളിൽ എഴുതിയ ചെറുകഥകൾ ഒട്ടുമിക്കവയും ശ്രദ്ദേയം ആയിരുന്നു. ഏ കെ വിനോദ് സംവിധാനം ചെയ്ത മൂൺവാക്ക് എന്ന ചിത്രത്തിൻ്റെ രചനയിൽ മുഖ്യ പങ്കാളി ആയിരുന്നു. അങ്ങിനെയാണ് സിനിമയിലേയ്ക്ക് എത്തുന്നത്. മൂൺവാക്കിലെ രണ്ടു പാട്ടുകളുടെ രചനയും, ആ ചിത്രത്തിൽ ഒരു പ്രിൺസിപ്പൽ അച്ചൻ്റെ വേഷവും ചെയ്തു.
ഭാര്യ ധന്യ മകൻ ആഹിർ എന്നിവർക്കൊപ്പം തുരവൂരിൽ താമസിക്കുന്നു.