അനുനാഥ്
Anunath
കോഴിക്കോട് ജില്ലയിലെ മക്കട സ്വദേശിയാണ് അനുനാഥ്.
വലിയപറമ്പത്ത് മനോഹരൻ്റെയും ബിന്ദുവിൻ്റെയും മൂത്തമകൻ.
കോഴിക്കോട് മലാപറമ്പ് വേദ വ്യാസ വിദ്യാലയത്തിലും, ബാംഗളൂരിലെ ഡോ. എസ് എം കോളേജ് ഓഫ് എഞ്ചിനിയറിംഗിൽ കോളേജിലും പഠിച്ചു.
എൻപതുകളുടെ അവസാനത്തിൽ കേരളത്തിൽ ഒരു ഹരമായി മാറിയ ബ്രേക്ക് ഡാൻസേഴ്സ് വിഷയമായ, ഏ കെ വിനോദ് സംവിധാനം ചെയ്ത മൂൺവാക്ക് ആണ് അനുനാഥ് പ്രധാനവേഷത്തിൽ അഭിനയിച്ച ആദ്യ ചിത്രം. അതിലെ ജെയ്ക്ക് ജോർജ്ജ് പെരേര എന്ന കഥാപാത്രത്തിനു വേണ്ടി ദീർഘ്ഘകാലം ബ്രേക്ക് ഡാൻസ് പ്രാക്ടീസ് ചെയ്തിട്ടാണ് വേഷം ചെയ്തത്.
മൂൺവാക്കിനു മുൻപ് ഒരു കടത്തുനാടൻ കഥ എന്ന ചിത്രത്തിൽ ഒരു ചേരിയ വേഷം അനുനാഥ് ചെയ്തിട്ടുണ്ട്. ഒപ്പം ഹാപ്പൻസ്റ്റാൻസ് എന്ന ഫുട്ട് വെയറിൻ്റെ പരസ്യത്തിലും അഭിനയിച്ചിട്ടുണ്ട്.