ഷേർഷ ഷെരീഫ്

Shersha Sherief

പരസ്യ ചിത്രങ്ങളിലൂടെയാണ് ഷേർഷ ഷെറീഫ് ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. സൺലൈറ്റ്, കേരള ടൂറിസം, ആർമി ഡിഫൻസ് ആപ്പ് എന്നിവയടക്കം നിരവധി പരസ്യ ചിത്രങ്ങളിൽ സഹകരിച്ചിട്ടുണ്ട്. നിഴൽ എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിൽ തുടക്കം കുറിച്ചു. വൃത്തം, മിന്നൽ മുരളി എന്നീ സിനിമകളുടെ സഹസംവിധാനവും ചെയ്തിട്ടുണ്ട്. അഭിനേതാവു കൂടിയായ അദ്ദേഹം ഹൃദയം, മൂൺവാക്ക്, എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.