ഋഷി കൈനിക്കര
Rishi Kainikkara
ആത്മചന്ദ്രൻ്റെയും സുജയുടെയും മകനായ ഋഷി, തിരുവനന്തപുരത്ത് വഞ്ചിയൂർ സ്വദേശിയാണ്.
പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം, നാരയണഗുരു എഞ്ചിനിയറിംഗ് കോളേജിൽ മെക്കാനിക്കൽ എഞ്ചിനിയറിംഗ് പഠിച്ചു.
പതിനെട്ടാം പടി എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷത്തോടെ സിനിമയിൽ വന്നു എങ്കിലും, എൺപതുകളിലെ അവസാനത്തെ ബ്രേക്ക് ഡാൻസേർസിൻ്റെ ജീവിതം ആസ്പദമാക്കി ഏ കെ വിനോദ് സംവിധാനം ചെയ്ത മൂൺവാക്ക് എന്ന ചിത്രത്തിൽ, വളരെ പ്രാധാന്യം ഉള്ള ഒരു വേഷം ചെയ്തു. ദീർഘകാലം ബ്രേക്ക് ഡാൻസ് അഭ്യസിച്ചതിനു ശേഷമാണ് അതിലെ വേഷം ചെയ്തത്.
ഹാപ്പൻസ്റ്റാൻസ് എന്ന ഫുട്ട് വെയറിൻ്റെ പരസ്യത്തിലും ഋഷി അഭിനയിച്ചിട്ടുണ്ട്