മനോജ് മോസസ്
Manoj Moses
തിരുവനന്തപുരം തിരുമല സ്വദേശിയായ മനോജ് മോസസിന്റെ ആദ്യ റിലീസ് ചിത്രം മലൈക്കോട്ട വാലിബൻ ആണ്. അതിലെ ചിന്നപ്പയ്യൻ എന്ന മുഖ്യ കഥാപാത്രത്തെയാണ് മനോജ് മോസസ് അവതരിപ്പിച്ചത്. ഏ കെ വിനോദ് സംവിധാനം ചെയ്ത മൂൺവാക്ക് എന്ന സിനിമയാണ് മനോജ് ആദ്യമായി അഭിനയിച്ച സിനിമ. അതിലെ ഷാജി എന്ന കഥാപാത്രത്തിനാണ് മനോജ് ജീവൻ നൽകിയത്. മനോജ് ഒരു കോറിയോ ഗ്രാഫറും ഡാൻസറും കുടിയാണ്.


