ഓ കിനാക്കാലം
ഓ... കിനാക്കാലം
ഓ..... ഏതോ കഥ പോലെ..
ഓ.... ശാന്തമീ തീരം
ഓ... നാല് ചുമരുകളുള്ളിൽ ഒതുങ്ങിടാതുലകം
കാൽ...കാൽനടക്കാലം
തേൻ...തേൻകിളിക്കാലം
ആൽ...ആൽത്തണൽക്കാലം
നോക്ക് കൊണ്ട് പ്രേമം
അറിഞ്ഞിരുന്ന കാലം
വാക്കിനായി കാത്തു കാത്ത്
നാൾ കൊഴിഞ്ഞ കാലം
ഓ... കിനാക്കാലം
ഓ..... ഏതോ കഥ പോലെ..
ഓ.... ശാന്തമീ തീരം
ഓ... നാല് ചുമരുകളുള്ളിൽ ഒതുങ്ങിടാതുലകം
രാവിൽ ഈണത്തിൽ താരാട്ടുണ്ടേ
വെയിലിൽ ചൂടാറ്റാൻ തണലുണ്ടേ
തമ്മിൽ കണ്ടാൽ ചിരിയുണ്ടേ
ഉള്ളം കേൾക്കാനായ് കാതുണ്ടേ
ഒന്ന് പോലെ നമ്മൾ
കലർന്നിരുന്ന കാലം
ഈ മണ്ണിലും മനസ്സിലും
കലർപ്പിടാത്ത കാലം
ഓ... കിനാക്കാലം
ഓ..... ഏതോ കഥ പോലെ..
ഓ.... ശാന്തമീ തീരം
ഓ... നാല് ചുമരുകളുള്ളിൽ ഒതുങ്ങിടാതുലകം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
O Kinaakkaalam
Additional Info
Year:
2021
ഗാനശാഖ: