മീനാക്ഷി രവീന്ദ്രൻ

Meenakshi Raveendran

ആലപ്പുഴ മാരാരിക്കുളം സ്വദേശിനി. 1996 ജൂലൈ 12ന് ബാങ്കുദ്യോഗസ്ഥനായിരുന്ന രവീന്ദ്രന്റെയും ജയയുടെയും മകളായി ജനനം. VNSN സെൻട്രൽ സ്കൂൾ ചേർത്തലയിൽ സ്കൂൾ വിദ്യാഭ്യാസം. സ്കൂൾ കാലഘട്ടം മുതൽ തന്നെ ഡാൻസ് അഭ്യസിക്കുന്നു. ഡിപ്ലോമാ കോഴ്സ് ‌പൂർത്തിയാക്കിയ ശേഷം ക്യാമ്പസ് ഇന്റർവ്യൂവിലൂടെ പത്തൊന്‍പതാം വയസ്സിൽ സ്പൈസ് ജെറ്റിൽ കാബിൻ ക്രൂ ആയി ജോലി ലഭിച്ചു. നാഷണൽ ടാലന്റ് ‌ഹണ്ട് പ്രോഗ്രാമിൽ നൃത്തത്തിനു രണ്ടാം സമ്മാനം ലഭിച്ചിരുന്നു. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത നായിക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മീനാക്ഷി രവീന്ദ്രൻ ശ്രദ്ധേയ ആകുന്നത് .പുതിയ സിനിമയിലേക്ക് നായികയേയും നായകനേയും കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു ലാല്‍ ജോസിന്റെ നേതൃത്വത്തിൽ ആ റിയാലിറ്റി ഷോ നടത്തിയത്.നായികാ നായകനിലൂടെ ലാൽജോസിന്റെ തട്ടുമ്പുറത്ത് അച്യുതൻ എന്ന സിനിമയിൽ അഭിനയിച്ച് ‌തുടക്കമിട്ടു.തുടർന്ന് 22ആം വയസ്സിൽ രാജിവച്ച് അഭിനയത്തിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.

മഴവിൽ മനോരമ ചാനലിലൂടെത്തന്നെ അവതരിപ്പിച്ച ഉടന്‍പണമെന്ന പരിപാടിയാണ് മീനാക്ഷിയെ ശ്രദ്ധേയയാക്കിയ മറ്റൊരു പ്രോഗ്രാം. അവതാരക, മോഡൽ, ഡബ്ബിംഗ് എന്നീ നിലകളിൽ പ്രശസ്തയായ മീനാക്ഷി മാലിക് എന്ന സിനിമയിൽ ഫഹദ് ഫാസിലിനെ മാലിക് എന്ന കഥാപാത്രത്തിന്റെ മകൾ റംലത്തായി അഭിനയിച്ചിരുന്നു.

മീനാക്ഷിയുടെ ഇൻസ്റ്റഗ്രാം പേജിവിടെ