ആൻ സലീം

Ann Saleem

സലീമിന്റെയും ജമീലയുടെയും മകളായി  കോഴിക്കോട് ജനിച്ചു. ഇന്റീരിയർ ഡിസൈനിംഗിൽ ബിരുദം നേടിയതിനുശേഷമാണ് ആൻ സലിം കലാരംഗത്ത് സജീവമാകുന്നത്. നൃത്തം അഭ്യസിച്ചിട്ടുള്ള ആൻ സലീം മെഹൽ മ്യൂസിക്കൽ ഷോർട്ട് ഫിലിമിലൂടെയാണ്  അഭിനയരംഗത്തേയ്ക്കെത്തുന്നത്.  അതിനുശേഷം കാറ്റ് എന്ന ഷോർട്ട്ഫിലിമിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. മഴവിൽ മനോരമയിൽ ലാൽ ജോസ് ജഡ്ജായ നായികാ നായകൻ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്ത ആൻ സലിം ഷോയിൽ മികച്ച പെർഫോമൻസ് കാഴ്ച്ചവെച്ചു. തുടർന്ന് ലാൽ ജോസ് സംവിധാനം ചെയ്ത തട്ടുംപുറത്ത് അച്യുതൻ എന്ന സിനിമയിൽ ഒരു വേഷം ചെയ്തു. അതിനുശേഷം വൈറസ്, പ്രണയമീനുകളുടെ കടൽഹൃദയം  എന്നീ സിനിമകളിലും ആൻ സലിം അഭിനയിച്ചു.