മയങ്ങാന്‍ കഴിയില്ലാ

ആ..ആ..ആ.
മയങ്ങാന്‍ കഴിയില്ലാ ഒരു ശലഭത്തിനും
മണിമുല്ല ചാരത്തു പൂത്തു നില്‍ക്കെ
അടക്കാന്‍ കഴിയില്ല ചേതോവികാരങ്ങള്‍
രതിരാഗ രസം നീട്ടി അവള്‍ വിളിക്കെ
രതിരാഗ രസം നീട്ടി അവള്‍ വിളിക്കെ
മയങ്ങാന്‍ കഴിയില്ലാ ഒരു ശലഭത്തിനും
മണിമുല്ല ചാരത്തു പൂത്തു നില്‍ക്കെ

ചുണ്ടത്തു വിരിയുന്ന ചുംബനപ്പൂക്കൾ‌ക്ക് 
ചൂടുവാന്‍ വയ്യാത്ത ചൂട്  (2)
അവളുടെ ഉള്ളിലെ തിളയ്ക്കുന്ന മധുവിന് 
പറയാന്‍ കഴിയാത്ത കുളിര് 
നുകരുമ്പോള്‍ പറയാന്‍ കഴിയാത്ത കുളിര് 
മയങ്ങാന്‍ കഴിയില്ലാ ഒരു ശലഭത്തിനും
മണിമുല്ല ചാരത്തു പൂത്തു നില്‍ക്കെ
ആ...ആ..അഹ..
എഹെ..ഓഹോ.

ശലഭത്തിന്‍ ഓര്‍മ്മയില്‍ മുദ്രകള്‍ ചാര്‍ത്താതെ
പൊഴിയുകില്ലീ മല്ലിപ്പൂവ് (2)
ഇതുവരെയറിയാത്ത നിര്‍വൃതിയരുളാതെ
പുലരുകില്ലീ നീലരാവ് 
ചിരിതൂകി പുലരുകില്ലീ നീലരാവ്

മയങ്ങാന്‍ കഴിയില്ലാ ഒരു ശലഭത്തിനും
മണിമുല്ല ചാരത്തു പൂത്തു നില്‍ക്കെ
അടക്കാന്‍ കഴിയില്ല ചേതോവികാരങ്ങള്‍
രതിരാഗ രസം നീട്ടി അവള്‍ വിളിക്കെ
രതിരാഗ രസം നീട്ടി അവള്‍ വിളിക്കെ
രതിരാഗ രസം നീട്ടി അവള്‍ വിളിക്കെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Climax