വിണ്ണിന്‍ കാളിന്ദിയെ
ഓഹോ..ആ..ഓ
വിണ്ണിന്‍ കാളിന്ദിയെ കയ്യില്‍ കോരി മെല്ലെ
മണ്ണിനരുളിയ മുകിലഴകേ
ഉള്ളില്‍ കിലുംകിലും തേന്മാരീ
മേഘം തീരാമോഹം തോരാതിറ്റും നേരം
ഒരു ദാഹം നെഞ്ചില്‍ കൂടുന്നില്ലേ പയ്യെപയ്യെ
ഹേയ് കള്ളക്കാറ്റേ വെക്കം വെക്കം ചുറ്റിച്ചുറ്റി തൂകില്ലേ നീ
കുടംകുടം കുളിരാകെ
മുല്ലയവള്‍ മാവിന്‍ മെയ്യില്‍
പ്രേമവല്ലിയാകും പോലെ
പടര്‍ന്നു നീ കേറില്ലേ ഈറന്‍ മേനിയില്‍
മുല്ലമണം പെയ്യും നാളില്‍
ദൂരെയുള്ള നാട്ടില്‍ നിന്നും
വിരുന്നിനായി പോരില്ലേ പാവം തുമ്പി നീ
ചന്നംപിന്നം ചിന്നിച്ചിന്നി
തെന്നല്‍ത്തേരില്‍ തെന്നിത്തെന്നും
മഴയുടെ മധുരിമയോടെ
കണ്ണും കണ്ണും തമ്മില്‍ത്തമ്മില്‍
ചൊല്ലാതെന്തോ ചൊല്ലുന്നില്ലേ
കൊതിയുടെ കനലുകളോടെ
ചേതോഹരം കുറുമ്പിന്‍ കേളീവനം
വിണ്ണിന്‍ കാളിന്ദിയെ കയ്യില്‍ കോരി മെല്ലെ
മണ്ണിനരുളിയ മുകിലഴകേ
ഉള്ളില്‍ കിലുംകിലും തേന്മാരീ
നീലമുകില്‍പ്പെണ്ണിന്‍ മാറില്‍
മിന്നലെന്ന പോലെയെന്നെ
പുണര്‍ന്നു നീ ചൂടില്ലേ ചൂടിന്‍ ജ്വാലകള്‍
വെള്ളിവിരല്‍ത്തുമ്പാല്‍ ചുണ്ടില്‍
പൊട്ടുതൊട്ടു നിന്നില്‍ പൊന്നേ
കുതിര്‍ന്നു ഞാന്‍ ചാർത്തുന്നേ ചെന്തീമൊട്ടുകള്‍
ഇഷ്ടത്തോടെ മുട്ടിക്കൂടാന്‍
എന്നോ മൗനം മൂളുന്നില്ലേ
മഴയുടെ നനവുകളോടെ
ഒന്നിച്ചൊന്നായി എത്തിച്ചേരാന്‍
ആരോ മെല്ലെ ഓതുന്നില്ലേ
രതിയുടെ ശരമുനയോടെ
സ്വര്‍ഗ്ഗങ്ങളേ കൊതിച്ചോ സ്വപ്നങ്ങളെ
വിണ്ണിന്‍ കാളിന്ദിയെ കയ്യില്‍ കോരി മെല്ലെ
മണ്ണിനരുളിയ മുകിലഴകേ
ഉള്ളില്‍ കിലുംകിലും തേന്മാരീ
മേഘം തീരാമോഹം തോരാതിറ്റും നേരം
ഒരു ദാഹം നെഞ്ചില്‍ കൂടുന്നില്ലേ പയ്യെപയ്യെ
ഹേയ് കള്ളക്കാറ്റേ വെക്കം വെക്കം ചുറ്റിച്ചുറ്റി തൂകില്ലേ നീ
കുടംകുടം കുളിരാകെ