സന ഖാൻ
ഇന്ത്യൻ ചലച്ചിത്ര നടി. 1988 ഓഗസ്റ്റ് 21 ന് മുംബൈയിലെ ധാരാവിയിൽ ജനിച്ചു. അച്ഛൻ മലയാളിയും, അമ്മ മഹാരാഷ്ട്ര സ്വദേശിയുമായിരുന്നു. 2005 ൽ Yehi Hai Highi Society എന്ന ഹിന്ദി ചിത്രത്തിലാണ് സന ഖാൻ ആദ്യമായി അഭിനയിക്കുന്നത്. 2006 ൽ E എന്ന സിനിമയിൽ കാമിയൊ റോളിലഭിനയിച്ചുകൊണ്ട് തമിഴ് സിനിമയിലേക്ക് പ്രവേശിച്ചു. 2011 ൽ Gaganam എന്ന സിനിമയിലഭിനയിച്ചുകൊണ്ട് സന തെലുങ്കിലും തുടക്കം കുറിച്ചു.
സന ഖാൻ 2013 ലാണ് മലയാള സിനിമയിലഭിനയിക്കുന്നത്. സിൽക്ക് സ്മിതയുടെ ജീവിത കഥ പറഞ്ഞ ക്ലൈമാക്സ് എന്ന സിനിമയിൽ നായികയായാണ് മലയാള സിനിമയിൽ അഭിനയിക്കുന്നത്. ഹിന്ദി, തമിഴ്,തെലുങ്ക്, മലയാളം ഭാഷകളിലായി ഇരുപതിലധികം സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്. Silambattam, Jai Ho, Wajah Tum Ho എന്നീ സിനിമകളിൽ ശ്രദ്ധേയമായ അഭിനയം കാഴ്ചവെച്ചു. ബിഗ് ബോസ് ഉൾപ്പെടെ നിരവധി ടെലിവിഷൻ റിയാലിറ്റി ഷോകളിലും സന ഖാൻ പങ്കെടുത്തിട്ടുണ്ട്.