വേനൽവനികയിൽ
വേനല്‍വനികയില്‍ വിതുമ്പും വിപിന പുഷ്പമേ
നീളും വഴികളില്‍ മടങ്ങും വിജന സ്വപ്നമേ
നറുവിഷാദമേ നിറ നിശീഥമേ
കളമെഴുത്തിനു വന്നു കാലം
(വേനൽ വനികയിൽ...)
ആളൊഴിഞ്ഞൊരരങ്ങുകള്‍
ആളിടും മനതാരുകള്‍
കൂടകന്ന പതംഗികള്‍
കൂടിടും മണലാഴികള്‍
ഇരുള്‍ നിറഞ്ഞു അകലെ മാഞ്ഞു
സ്നേഹതീര നിലാവുകള്‍
ഹൃദയ ശോണ വിപഞ്ചിയിൽ
രാഗ ബാഷ്പമോ
(വേനൽ വനികയിൽ...)
തന്നാനെ നാനെ നാനാനേ ഓ..
തന്നാനേ നാനെ നാനാനേ..
ചിരി പൊലിഞ്ഞ ചിരാതുകള്‍
കരി പൊതിഞ്ഞ പ്രതീക്ഷകള്‍
ചിതയില്‍ വീണ നിളാഭകള്‍
ചിതറി വീണ കിനാവുകള്‍
സ്മൃതികളായി ശ്രുതികളായി
പ്രേമഹംസ സരസ്സുകള്‍
മുകളിലെ ഇടനാഴിയില്‍ മൂക മേഘമോ
(വേനൽ വനികയിൽ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Venal Vanikayil
Additional Info
ഗാനശാഖ: