ശ്യാമ വാനിലേതോ (f)
ശ്യാമ വാനിലേതോ കണിക്കൊന്ന പൂത്തുവോ
സ്വർണ്ണമല്ലി പൂവുതിർന്നുവോ
പ്രിയഗ്രാമകന്യ കണ്ടുണർന്നുവോ
ശ്യാമവാനിലേതോ കണിക്കൊന്ന പൂത്തുവോ
സ്വർണ്ണമല്ലി പൂവുതിർന്നുവോ
പ്രിയഗ്രാമകന്യ കണ്ടുണർന്നുവോ
കുങ്കുമപ്പൂത്താലം കതിരോന്റെ പൊന്നു കോലം (2)
കണ്ടു കൊതി പൂണ്ടോ ഗജരാജ മേഘ ജാലം
(ശ്യാമവാനിലേതോ)
കുന്നിമണി കുന്നിലെ തെന്നലിങ്ങു വന്നുവോ
നിന്നു ചാമരങ്ങൾ വീശിയോ
മുത്തുമണിമേട്ടിലെ ചിത്ര ചിറ്റലാംഗികൾ
പത്മതാലമേന്തി നിന്നുവോ
കുയിലുകൾ പാടിയോ കുരുവികൾ കൂടിയോ
കുയിലുകൾ പാടിയോ കുരുവികൾ കൂടിയോ
കുരവകളിൽ തെളിഞ്ഞുവോ പഞ്ചവാദ്യ മേളം
(ശ്യാമവാനിലേതോ)
നീലമലക്കാവിലെ ചേലെഴുന്ന ദേവി തൻ
വേലയിങ്ങു വന്നണഞ്ഞുവോ
നോവലിഞ്ഞ നെഞ്ചിലും പൂ വിരിഞ്ഞു നിന്നിടും
തീരമിന്നു മിന്നണിഞ്ഞുവോ
കരകളൊരുങ്ങിയോ കലകളിണങ്ങിയോ
കരകളൊരുങ്ങിയോ കലകളിണങ്ങിയോ
കരൾ കവിയെ പരന്നുവോ
ഉത്സവത്തിന്നോളം ...ഉം ഉം
(ശ്യാമവാനിലേതോ )