ശ്യാമവാനിലേതോ
Music:
Lyricist:
Singer:
Raaga:
Film/album:
ശ്യാമവാനിലേതോ കണിക്കൊന്ന പൂത്തുവോ
സ്വർണ്ണമല്ലി പൂവുതിർന്നുവോ
പ്രിയ ഗ്രാമകന്യ കണ്ടുണർന്നുവോ (ശ്യാമവാനിലേതോ…)
കുങ്കുമപ്പൂത്താലം.. കതിരോന്റെ പൊന്നുകോലം.. (2)
കണ്ടു കൊതിപൂണ്ടോ ഗജരാജമേഘജാലം.. (ശ്യാമവാനിലേതോ…)
കുന്നിമണിക്കുന്നിലെ തെന്നലിങ്ങു വന്നുവോ
നിന്നു ചാമരങ്ങൾ വീശിയോ
മുത്തുമണിമേട്ടിലേ ചിത്രചിറ്റലാംഗികൾ
പദ്മതാലമേന്തി നിന്നുവോ
കുയിലുകൾ പാടിയോ.. കുരുവികൾ കൂടിയോ.. (2)
കുരവകളിൽ തെളിഞ്ഞുവോ പഞ്ചവാദ്യമേളം.. (ശ്യാമവാനിലേതോ…)
നീലമലക്കാവിലെ ചേലെഴുന്ന ദേവിതൻ
വേലയിന്നു വന്നണഞ്ഞുവോ
നോവലിഞ്ഞ നെഞ്ചിലും പൂവിരിഞ്ഞു നിന്നിടും
വേളയിന്നു നിന്നണിഞ്ഞുവോ
കരകളൊരുങ്ങിയോ.. കലകളിണങ്ങിയോ.. (2)
കരകവിയേ പരന്നുവോ ഉത്സവത്തിനോളം.. (ശ്യാമവാനിലേതോ )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(3 votes)
Syamavaniletho