ധകിട ധകിട തക

 

ആർപ്പോ ഇർറോ ഇർ റോ ഇർ റോ
ധകിട ധകിട തക  ധകിട ധകിട തക 
ധകിട ധകിട തക   താളം (2)
 അകലെയായ് ഇരുളലകൾ അകലെയായ്
വരികയായ് കതിരൊളികൾ അരികിലായ്
ഉണരും കര കണി കാണ്മതു അമരോത്സവ രംഗം
മുള വന്നത്  തളിരാർന്നിത് വരമൊ നിറയായ്
കരളിൽ നിറയായ് വിളയുമെൻ കനകനെൽക്കതിരുകൾ

കൊടിയേറിയതെൻ നെഞ്ചകമോ
മുടിയേറ്റിയതെൻ ഭാവുകമോ
തുള്ളി തുടി കൊട്ടാൻ കോലം കെട്ടും കരയോരം
ഉള്ളിൽ കനവേന്തും നാടിൻ  പൂരം പൊടി പൂരം
നിറയുന്നു മമ ജീവനിൽ ഒരു സൗഭഗ മേളം
പുലരുന്നു സുമവീചിയിൽ ഒരു സൗരഭ താളം
ധികിട ധികിട തക ധികിട ധികിട തക
ധികിട ധികിട തക താളം (2)
(അകലെയായ് ....)

ഉയരുന്നത്  വരവേല്പൊളിയോ
ഉരുളും തിരു തേരിൻ ഒലിയോ (2)
മീനച്ചൂടേൽക്കും നാടും കുളിരാർന്നിടുന്നു
ആമോദ പുതുവെള്ളത്തിൽ ആറാടിടുന്നു
നിറമാടി സ്വപ്നങ്ങളിൽ മുത്തുക്കുട മാറ്റം
കളിയാടി എങ്ങും പുതു പൊന്നോണ ചന്തം
ധികിട ധികിട തക ധികിട ധികിട തക
ധികിട ധികിട തക താളം (2)
(അകലെയായ് ....)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Dhakida Dhakida Thaka

Additional Info

അനുബന്ധവർത്തമാനം