ജിന്നിന്റെ കോട്ട കാണാന്‍

ജിന്നിന്റെ കോട്ട കാണാന്‍ പോരാമോ നീ സമീറാ
മൊഹബ്ബത്തിനിണയായി പോരാമോ സമീറാ (2)
ഞാലിയലിക്കത്തുണ്ടോ വൈരക്കുറിമാലയുണ്ടോ
മുത്തണിവളകളുമുണ്ടോ പൂരണമുണ്ടോ
മുത്തണിവളകളുമുണ്ടോ പൂരണമുണ്ടോ
ഓ ജിന്നിന്റെ കോട്ട കാണാന്‍ പോരാമോ നീ സമീറാ
മൊഹബ്ബത്തിനിണയായി പോരാമോ സമീറാ
മൊഹബ്ബത്തിനിണയായി പോരാമോ സമീറാ

സീനത്തതേറുന്നല്‍‌ഷൗക്കുള്ള പൂമോളേ
സീനത്തതേറുന്നല്‍‌ഷൗക്കുള്ള പൂമോളേ
എഴുപതിനായിരം അതിര്‍പ്പങ്ങളുണ്ടവിടെ
എഴുപതിനായിരം അതിര്‍പ്പങ്ങളുണ്ടവിടെ
മണമുള്ള പൂക്കളുണ്ടോ
കണ്ണിലെഴുതാന്‍ മഷിയുണ്ടോ
മണമുള്ള പൂക്കളുണ്ടോ
കണ്ണിലെഴുതാന്‍ മഷിയുണ്ടോ
കൈകൊട്ടിപ്പാടിയാടാന്‍ സുന്ദരിമാരുമുണ്ടോ
കൈകൊട്ടിപ്പാടിയാടാന്‍ സുന്ദരിമാരുമുണ്ടോ
ഓ ജിന്നിന്റെ കോട്ട കാണാന്‍ പോരാമോ നീ സമീറാ
മൊഹബ്ബത്തിനിണയായി പോരാമോ സമീറാ
മൊഹബ്ബത്തിനിണയായി പോരാമോ സമീറാ

പതിനാലാം പൂനിലാവുദിച്ച നല്ല രാവിതില്‍
പതിനാലാം പൂനിലാവുദിച്ച നല്ല രാവിതില്‍
ഏഴാംബഹറ് കടന്ന് പാറിപ്പോന്നീടാമോ
ഏഴാംബഹറ് കടന്ന് പാറിപ്പോന്നീടാമോ
ബസറിന്റെ പുഷ്പകവിമാനമതില്‍ പോന്നീടാം
ബസറിന്റെ പുഷ്പകവിമാനമതില്‍ പോന്നീടാം
പിരിശത്തിനിണയായി പോരാം ഞാന്‍ മാനത്തില്‍
പിരിശത്തിനിണയായി പോരാം ഞാന്‍ മാനത്തില്‍

ജിന്നിന്റെ കോട്ട കാണാന്‍ പോരാമോ നീ സമീറാ
മൊഹബ്ബത്തിനിണയായി പോരാമോ സമീറാ
ഞാലിയലിക്കത്തുണ്ടോ വൈരക്കുറിമാലയുണ്ടോ
മുത്തണിവളകളുമുണ്ടോ പൂരണമുണ്ടോ
മുത്തണിവളകളുമുണ്ടോ പൂരണമുണ്ടോ
ഓ ജിന്നിന്റെ കോട്ട കാണാന്‍ പോരാമോ നീ സമീറാ
മൊഹബ്ബത്തിനിണയായി പോരാമോ സമീറാ
മൊഹബ്ബത്തിനിണയായി പോരാമോ സമീറാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
jinninte kotta kanan