മണിയറയില്‍ പൊട്ടിച്ചിരിയുടെ

മണിയറയില്‍ പൊട്ടിച്ചിരിയുടെ
കളകളം കേള്‍ക്കുന്നേ
പനിനീര്‍പ്പൂപരിമളമെങ്ങും വീശിടുന്നല്ലോ (2)

കതകുകളടയുന്നു യവനിക നീങ്ങുന്നു
കരളിന്റെ കരളില്‍ കവിതകള്‍ പൊഴിയുന്നു
നവവധു നാണിച്ചു ശോഭിച്ചു നില്‍ക്കുന്നു (2)
പ്രിയനപ്പോള്‍ ചോദ്യത്താലൊരു മോതിരമണിയുന്നേ
നീയെന്തേ നാണിച്ചിങ്ങനെ നീങ്ങിനില്‍ക്കുന്നേ (2)
മണിയറയില്‍ പൊട്ടിച്ചിരിയുടെ
കളകളം കേള്‍ക്കുന്നേ
പനിനീര്‍പ്പൂപരിമളമെങ്ങും വീശിടുന്നല്ലോ

പ്രിയമുള്ളമാരന്റെ നയനങ്ങളാലെ
ഒളിഞ്ഞൊളിഞ്ഞവൾ വന്നു നോക്കുകയാണേ
ചഞ്ചലനാദങ്ങള്‍ കേള്‍ക്കുകയാണേ (2)
ഷമിറാന്റെ സന്തോഷത്തില്‍ പങ്കുചേര്‍ന്നീടാന്‍
വന്നവരാണല്ലോ ഞങ്ങള്‍ നല്ലവീടകിലായി (2)

മണിയറയില്‍ പൊട്ടിച്ചിരിയുടെ
കളകളം കേള്‍ക്കുന്നേ
പനിനീര്‍പ്പൂപരിമളമെങ്ങും വീശിടുന്നല്ലോ
മണിയറയില്‍ പൊട്ടിച്ചിരിയുടെ
കളകളം കേള്‍ക്കുന്നേ
പനിനീര്‍പ്പൂപരിമളമെങ്ങും വീശിടുന്നല്ലോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
maniyarayil pottichiriyude

Additional Info

അനുബന്ധവർത്തമാനം