സുഖമോ മായാസാന്ത്വനം - D

ആ...
സുഖമോ മായാസാന്ത്വനം
ദുഃഖമോ മഴവില്‍ഗോപുരം
പണ്ടുപണ്ടൊരു രാജ്യത്തെ രാജാവു പാടി
(സുഖമോ...)

കനവില്‍ കനകവും കവിളീണപ്പൂക്കളും
തരുമോ പ്രണയിനിയാമമേ ഓ...
നിനവില്‍ തരളമായ് സ്വരരാഗാലാപമായ്
വരുമോ സുരഭിയാം ഗാനമേ ഓ..
തുറക്കാത്ത വാതില്‍ തുറക്കുന്നതാരോ
പ്രണയോദാരമായ്
പണ്ടുപണ്ടൊരു രാജ്യത്തെ രാജാവു പാടി
(സുഖമോ...)

കരളില്‍ പുളകവും 
തിരയിളകും ലഹരിയും
പകരൂ യാമിനി സുന്ദരീ ഓ..
നിഴലില്‍ കവിതയും 
പുഴയോരക്കാഴ്ചയും
ചൊരിയൂ പ്രകൃതിയാം സുന്ദരീ ഓ..
നിലാക്കായലോരം മനക്കായലോരം
പോരൂ ദേവതേ...
പണ്ടുപണ്ടൊരു രാജ്യത്തെ രാജാവു പാടി
(സുഖമോ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Sukhamo mayasanthwanam - D

Additional Info

Year: 
2004

അനുബന്ധവർത്തമാനം