പനിമതിയെ പുണരും - D

പനിമതിയെ പുണരും 
തളിരാമ്പല്‍പ്പൂവേ നീ
പകലവനോടണയാൻ 
തുനിയുകയാണോ
എന്തേ മൗനം പറയൂ 
ചുടുനീരെന്തേ കണ്ണിൽ
(പനിമതിയെ...)

കരകാണാക്കായലിലെ 
നാടോടിപ്പൂങ്കാറ്റേ
അറിഞ്ഞോ നീയിക്കിന്നാരം 
നാടായ നാടാകെ
പാട്ടായോ അറിഞ്ഞോ രാവ്
ആ...എല്ലാരും അറിഞ്ഞെന്നോ 
കാര്യം സ്വകാര്യം
(പനിമതിയെ...)

കണിമാവിൻ ചില്ലയിലെ 
വായാടിത്തത്തമ്മേ
അറിഞ്ഞോ നീയീ പുന്നാരം 
കരയോടു കരയാകെ
പാട്ടായോ കരഞ്ഞോ തിങ്കൾ 
ആ...താരങ്ങൾ ചിരിച്ചെന്നു 
കണ്ണീരെന്തേ
(പനിമതിയെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Panimathiye punarum - D