ചിത്രമണിക്കാട്ടിൽ - F

ചിത്രമണിക്കാട്ടില്‍ എന്‍ ഇഷ്ടമലര്‍ക്കൂട്
ഇഷ്ടമലര്‍ക്കൂട്ടില്‍ എനിക്കിഷ്ടമുള്ളൊരാള്
ആ കൂടണിയാന്‍ കിനാവിലെ മയില്‍പ്പീലി
കൂടേ പാടുവാന്‍ ഞാന്‍ കൊതിക്കുന്ന കളിക്കുയില്
(ചിത്രമണി...)

കണികാണാം നിറവാനില്‍ 
ചിരിക്കുന്ന പുലരിമല
മലമേലേ മുകിലോടും മലരണിത്താഴ്വര
താഴ്വാരം തഴുകിവരും മരതകപ്പൂന്തെന്നലേ
ഇവളൊരുങ്ങും കൂടരികില്‍
ഒളികണ്ണെറിയരുതേ
എൻ കൂടണിയാന്‍ കിനാവിലെ മയില്‍പ്പീലി
കൂടെ പാടുവാന്‍ ഞാന്‍ കൊതിക്കുന്ന കളിക്കുയില്
ഓഹോ ചിത്രമണിക്കാട്ടില്‍ എന്‍ ഇഷ്ടമലര്‍ക്കൂട്
ഇഷ്ടമലര്‍ക്കൂട്ടില്‍ എനിക്കിഷ്ടമുള്ളൊരാള്

ചിത്രമണിക്കാട്ടില്‍...
അലയോടെ നുരയോടെ 
അലയുന്ന കുളിരരുവി
കുളിരാറ്റില്‍ കളിയോടം തുഴയുന്ന ദേവതേ
അനുരാഗം അഭിലാഷം  
ആർദ്രമാമീവേളകള്‍
ആരോടും പറയരുതേ ആരുമിതറിയരുതേ
എന്‍ കൂടണിയാന്‍ കിനാവിലെ മയില്‍പ്പീലി
കൂടേ പാടുവാന്‍ ഞാന്‍ കൊതിക്കുന്ന കളിക്കുയില്
ഓഹോ ചിത്രമണിക്കാട്ടില്‍ 
എന്‍ ഇഷ്ടമലര്‍ക്കൂട്
ങ്ഹുംംം...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chithramani kaattil - F

Additional Info

Year: 
2004