തിങ്കൾക്കുറിതൊട്ടും തുടുതുമ്പക്കുടമിട്ടും

തിങ്കൾക്കുറിതൊട്ടും തുടുതുമ്പക്കുടമിട്ടും
മനസ്സിൽ വരവായ് മധുമാസം..
വെള്ളിക്കൊലുസ്സിട്ടും.. കുനുകൂന്തൽ ചുരുൾതൊട്ടും
കനവിൽ നിറവായ് നിൻ രൂപം..
തുള്ളിക്കൊരു കുടമായ് കുളിർ കുടയാൻ
ഇനി നിറുകിൽ പൊഴിയാം.. അഴകിൻ മഴമേഘം
തമ്മിൽ തനുതഴുകി കുളിർ മെഴുകിക്കളമെഴുതി
തരളം തളരാം ഇനി വേഗം....
തിങ്കൾക്കുറിതൊട്ടും തുടുതുമ്പക്കുടമിട്ടും
മനസ്സിൽ വരവായ് മധുമാസം..

മണിവിരൽ തുമ്പുഴിഞ്ഞാൽ.. മിഴികളിൽ മയ്യലിഞ്ഞാൽ
മനസ്സിലെ മണിച്ചിമിഴിൽ മായാവർണ്ണ ചാന്തായ് തീർന്നാൽ
ഒരു മുളം തണ്ടരുളും.. സ്വരമഴയേറ്റുണർന്നാൽ
ഇളവെയിൽ തുമ്പികളായ് എങ്ങും.. നമ്മൾ പാറിപ്പോയാൽ
ആരും കാണാസ്വപ്ന പീലിത്തുമ്പാൽ..
നെഞ്ചിൽ മെല്ലെ തൊട്ടു നിന്നെ താരാട്ടാം ഞാൻ

തിങ്കൾക്കുറിതൊട്ടും തുടുതുമ്പക്കുടമിട്ടും
മനസ്സിൽ വരവായ് മധുമാസം..
വെള്ളിക്കൊലുസ്സിട്ടും.. കുനുകൂന്തൽ ചുരുൾതൊട്ടും
കനവിൽ നിറവായ് നിൻ രൂപം..
തുള്ളിക്കൊരു കുടമായ് കുളിർ കുടയാൻ
ഇനി നിറുകിൽ പൊഴിയാം.. അഴകിൻ മഴമേഘം
തമ്മിൽ തനുതഴുകി കുളിർ മെഴുകിക്കളമെഴുതി
തരളം തളരാം ഇനി വേഗം....
തിങ്കൾക്കുറിതൊട്ടും തുടുതുമ്പക്കുടമിട്ടും
മനസ്സിൽ വരവായ് മധുമാസം..

കരമലർ താമരയിൽ.. കവിളിലെ പൊന്നിതളിൽ
കരിവരിവണ്ടെഴുതും കാണാവർണ്ണച്ചിത്രം കണ്ടു
മഴമുകിൽ തേരിറങ്ങി.. മരതകക്കാവിറങ്ങി
ഒരു പിടി സ്വപ്നവുമായ്.. നിന്നെ കാണാനെത്തീ ഞാനും
കാതിൽ മെല്ലെ ചൊല്ലി കല്യാണത്തിൻ നാളിൽ
കണ്ണാടി പൂമുത്തെൻ മാറിൽ ചാർത്തും...

തിങ്കൾക്കുറിതൊട്ടും തുടുതുമ്പക്കുടമിട്ടും
മനസ്സിൽ വരവായ് മധുമാസം..
വെള്ളിക്കൊലുസ്സിട്ടും.. കുനുകൂന്തൽ ചുരുൾതൊട്ടും
കനവിൽ നിറവായ് നിൻ രൂപം..
തുള്ളിക്കൊരു കുടമായ് കുളിർ കുടയാൻ
ഇനി നിറുകിൽ പൊഴിയാം.. അഴകിൻ മഴമേഘം
തമ്മിൽ തനുതഴുകി കുളിർ മെഴുകിക്കളമെഴുതി
തരളം തളരാം ഇനി വേഗം....
തിങ്കൾക്കുറിതൊട്ടും തുടുതുമ്പക്കുടമിട്ടും
മനസ്സിൽ വരവായ് മധുമാസം..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thinkalkkuri thottum

Additional Info

Year: 
1998

അനുബന്ധവർത്തമാനം

തിങ്കൾക്കുറിതൊട്ടും തുടുതുമ്പക്കുടമിട്ടും

ഒരു മറവത്തൂർ കനവ് ചിത്രത്തിൽ രവീന്ദ്രൻ സംഗീതസംവിധാനം നിർവ്വഹിച്ചിരുന്നില്ല. വിദ്യാസാഗറാണ് ചിത്രത്തിന്റെ സംഗീതം നിർവ്വച്ചത് പക്ഷേ ചിത്രത്തിലെ 2  പാട്ടുകൾ രവീന്ദ്രന്റെ സംഗീതത്തിൽ ഫില്ലർ (ക്യാസറ്റിൽ) ആയി കൊടുത്തിട്രുന്നു.
ചേർത്തതു്: Neeli