കരുണാമയനെ
കരുണാമയനേ കാവല്‍വിളക്കേ
കനിവിന്‍ നാളമേ...(2)
അശരണരാകും ഞങ്ങളെയെല്ലാം
അങ്ങില്‍ ചേര്‍ക്കണേ...അഭയം നല്‍കണേ...
കരുണാമയനേ കാവല്‍വിളക്കേ
കനിവിന്‍ നാളമേ...
പാപികള്‍ക്കുവേണ്ടി വാര്‍ത്തു നീ
നെഞ്ചിലെ ചെന്നിണം
നീതിമാന്‍ നിനക്കു തന്നതോ മുള്‍ക്കിരീടഭാരവും
സ്നേഹലോലമായ് തലോടാം കാല്‍നഖേന്ദുവില്‍ വിലോലം(2)
നിത്യനായ ദൈവമേ കാത്തിടേണമേ
കരുണാമയനേ കാവല്‍വിളക്കേ
കനിവിന്‍ നാളമേ...(2)
മഞ്ഞുകൊണ്ടു മൂടുമെന്‍റെയീ മണ്‍കുടീരവാതിലില്‍
നൊമ്പരങ്ങളോടെയന്നു ഞാന്‍
വന്നുചേര്‍ന്ന രാത്രിയില്‍
നീയറിഞ്ഞുവോ നാഥാ
നീറുമെന്നിലെ മൗനം(2)
ഉള്ളുനൊന്തു പാടുമെന്‍ പ്രാര്‍ത്ഥനാമൃതം
(കരുണാമയനേ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Karunaamayane
Additional Info
ഗാനശാഖ: