മോഹമായ് ഓ അടുത്തൊന്നു
മോഹമായ് ഓ അടുത്തൊന്നു കാണാൻ മോഹമായ്
അരികത്തിരിക്കാൻ മോഹമായ്
അലിഞ്ഞൊന്നു പാടാൻ മോഹമായ്
അണിച്ചുണ്ടിൽ മുത്താൻ മോഹമായ്
മോഹമായ്.. ഓ...മോഹമായ്.. ഓ
ആ..
ആസൈകൾ.. ആസൈകൾ
അവളുക്കുൾ എത്തനയോ.. ആസൈകൾ
മനതു പുൽകിടും ഇന്ട്ര മന്മഥനെ നിനൈത്തവൾ
ദൈവം കാണും കനവിതിൽ.. എന്നത്ര ആസൈകൾ
ആർദ്രമൊഴുകും അരുവീ നീ..
തഴുകുന്നു ഹൃദയസുഗന്ധസംഗീതം..
പാതി മായും സന്ധ്യേ നിൻ..
മിഴികളിൽ വിരഹവസന്തമോ..
പതംഗങ്ങൾ പാടുന്നു വനാന്തങ്ങൾ തേടുന്നു
മനസ്സിന്റെ മായാ മഞ്ചലിൽ..
മോഹമായ് ഓ അടുത്തൊന്നു കാണാൻ മോഹമായ്
അരികത്തിരിക്കാൻ മോഹമായ്
അലിഞ്ഞൊന്നു പാടാൻ മോഹമായ്
അണിച്ചുണ്ടിൽ മുത്താൻ മോഹമായ്
മോഹമായ്.. ഓ...മോഹമായ്.. ഓ
ശ്യാമയാമം വിഴിയും നിൻ..
ശിശിരത്തിൻ മഴയിലലിഞ്ഞു പാടീ ഞാൻ
എന്തിനെന്നെ പുൽകി നിൻ..
തരളിതമുണർന്ന കുരുന്നു പൂവിരലാൽ
സ്വരം നെയ്തു മായുന്നു...
പകൽ തോർന്ന സായാഹ്നം
കിനാവിന്റെ കാണാത്തൂവലായ്
മോഹമായ് ഓ അടുത്തൊന്നു കാണാൻ മോഹമായ്
അരികത്തിരിക്കാൻ മോഹമായ്
അലിഞ്ഞൊന്നു പാടാൻ മോഹമായ്
അണിച്ചുണ്ടിൽ മുത്താൻ മോഹമായ്
മോഹമായ്.. ഓ...മോഹമായ്.. ഓ