അമ്മനക്ഷത്രമേ
അമ്മനക്ഷത്രമേ...
അമ്മനക്ഷത്രമേ...
നിന്നെ വെടിഞ്ഞേതു
കടലിലേക്കാണു ഞാൻ
യാത്ര പോവേണ്ടൂ
അമ്മനക്ഷത്രമേ...
അമ്മനക്ഷത്രമേ...
സ്വയമുരുകി നീറുന്ന സൂര്യനായ് നാളെയും
ഭൂമിതൻ നെറുകയിൽ നിന്നു പൊള്ളാൻ
കണ്ണുനീർമേഘം കുടിച്ചു വറ്റാൻ
അമ്മനക്ഷത്രമേ...
അമ്മനക്ഷത്രമേ...
ആരോ ഗണിച്ചിട്ട ജാതകം നോക്കുവാൻ
സന്ധ്യകൾ ഗ്രന്ഥം പകുത്തെടുക്കേ
വഴി പിരിഞ്ഞെങ്ങോ പറന്നുപോം പുണ്യമേ
പിൻവിളികൾ കേട്ടൊന്നു നിൽക്കുകില്ലേ
ഒരു മൺകുടം നെഞ്ചത്തുടഞ്ഞതല്ലേ
അമ്മനക്ഷത്രമേ...
അമ്മനക്ഷത്രമേ...
കാലം കൊളുത്തുന്ന തീക്കനൽ ജ്വാലയിൽ
ശലഭജന്മങ്ങളായ് വെന്തെരിഞ്ഞും
ഒരു നുള്ളു ഭസ്മമായ് ഓർമ്മകൾ നെഞ്ചിലെ
കളിമൺ കുടുക്കയിൽ ചേർത്തു വെച്ചും
നിന്റെ സ്മൃതി കവാടങ്ങളിൽ കാത്തു നിൽക്കാം
അമ്മനക്ഷത്രമേ...
അമ്മനക്ഷത്രമേ...
നിന്നെ വെടിഞ്ഞേതു
കടലിലേക്കാണു ഞാൻ
യാത്ര പോവേണ്ടൂ
അമ്മനക്ഷത്രമേ...
അമ്മനക്ഷത്രമേ...