വെൺപ്രാവേ യാത്രയാവാം

അസതോമാ സത്ഗമയാ 
തമസോമാ ജ്യോതിര്‍ഗമയാ..

വെണ്‍പ്രാവേ യാത്രയാവാം
മണ്‍കൂടും വെടിഞ്ഞു പോവാം
മണല്‍പാതകള്‍ ഈ കനൽക്കാവുകള്‍
മനംനൊന്തു നിന്‍ സ്വരം തേടവേ
അസതോമാ സത്ഗമയാ 
തമസോമാ ജ്യോതിര്‍ഗമയാ 

വേനലില്‍ എരിയുന്ന 
ചിതയിൽ നിന്‍ ചിറകിന്‍റെ 
തൂവല്‍ കരിയാന്‍ നേരമായ്
ഒരു നുള്ളു ഭസ്മംപോല്‍ 
അതിനെ ഞാനെൻ നെഞ്ചില്‍ 
വെറുതെ അലിയിച്ചിടാം
(വേനലിൽ...)
ആ....
വെണ്‍പ്രാവേ യാത്രയാവാം 
മണ്‍കൂടും വെടിഞ്ഞു പോവാം

ഇരുള്‍ മഴ ചാറ്റുമ്പോള്‍ 
ഇടിമിന്നല്‍ പാളുമ്പോള്‍
ഹൃദയം കടലായ് പെയ്തിരമ്പും
താവളം അറിയാതെ 
തനിയെ നടക്കുന്നു
ഞാനും മനസ്സും എന്‍ മൗനവും
(ഇരുള്‍ മഴ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Venprave yathrayavam

Additional Info

Year: 
2001

അനുബന്ധവർത്തമാനം