അമ്മനക്ഷത്രമേ

അമ്മനക്ഷത്രമേ നിന്നെ വെടിഞ്ഞേതു
കടലിലേക്കാണു ഞാൻ യാത്ര പോവേണ്ടൂ (അമ്മ നക്ഷത്രമേ..)

സ്വയമുരുകിയെരിയുന്ന സൂര്യനായ് നാളെയും
ഭൂമി തൻ നെറുകയിൽ നിന്നു പൊള്ളാൻ
കണ്ണുനീർമേഘം കുടിച്ചു തീർക്കാൻ (അമ്മ നക്ഷത്രമേ..)

ആരോ ഗണിച്ചിട്ട ജാതകം നോക്കുവാൻ
സന്ധ്യ തൻ ഗ്രന്ഥം പകുത്തെടുക്കേ
വഴി പിരിഞ്ഞെങ്ങോ പറന്നു പോം പുണ്യമേ
പിൻ വിളി കേട്ടൊന്നു നിൽക്കുകില്ലേ നോവിൻ
മൺ കുടം നെഞ്ച്ചത്തുടഞ്ഞതല്ലേ (അമ്മ നക്ഷത്രമേ...)

കാലം കൊളുത്തുന്ന തീക്കനൽ ജ്വാലയിൽ
ശലഭ ജന്മങ്ങളായ് വെന്തെരിഞ്ഞും
ഒരു നുള്ളു ഭസ്മമായ് ഓർമ്മകൾ മനസ്സിലെ
കളിമൺ കുടുക്കയിൽ ചേർത്തു വെച്ചും
നിൻ സ്മൃതി കവാടങ്ങളിൽ കാത്തു നിൽക്കാം (അമ്മ നക്ഷത്രമേ...)

-----------------------------------------------------------------------------------

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (1 vote)
Amma nakshathrame