കണ്ണീർക്കടലക്കരെ

 

കണ്ണീർക്കടലക്കരെ എന്നെ കാത്തൊരെൻ
കതിരുകാണാക്കിളി നിന്നെക്കാണാൻ
പൊട്ടിത്തകർന്നൊരു സുന്ദരസ്വപ്നത്തിൻ
പൊങ്ങുതടി ഞാൻ തുഴഞ്ഞു വന്നു
പൊങ്ങിയും താണും തളർന്നു വന്നു
(കണ്ണീർ…)

സ്വാഗതമോതുവാൻ വാരിപ്പുണരുവാൻ
ശാരികപ്പൈതലേ നീയില്ലല്ലോ
കാട്ടുതീയിങ്കൽ ചിറകു കരിഞ്ഞെന്റെ
കൂട്ടിലിളങ്കിളി പോയല്ലോ
(കണ്ണീർ….)

ഇത്രനാളിത്രനാൾ കാത്തുസൂക്ഷിച്ചൊരെൻ
മുഗ്ദ്ധപ്രതീക്ഷ തൻ മുത്തുമാലാ
പ്രേമോപഹാരമായ് ചാർത്തുവാൻ നിന്നുടെ
പ്രേതകുടീരം മാത്രമായ്
(കണ്ണീർ….)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanneer kadalakkare

Additional Info

അനുബന്ധവർത്തമാനം