കൊട്ടു വേണം

 

കൊട്ടു വേണം കൊഴൽ വേണം
കോളാമ്പിപ്പാട്ടും വേണം
എത്തുമല്ലോ പത്തുവെളുപ്പിനു മുല്ലപ്പൂബാണൻ
പെണ്ണെ കല്യാണക്കാരൻ
(കൊട്ടു…)

 

വെണ്ണിലാവേ വേഗമെടുക്കടീ
വെറ്റിലപ്പൊൻ താമ്പാളം
പെൺകിടാവിനെ വേഗമൊരുക്ക്
പേടമാന്മിഴിമാരെല്ലാം
(കൊട്ടു…)

 

മുൻ കഴുത്തിനു കൊരലാരം
മാറത്തൊരു മണിമാല
ഒട്ടിയൊരരയിൽ ഒഡ്യാണം
കാലിന്മേൽ പൊൻ കൊലുസ്സ്
(കൊട്ടു…)

 

എട്ടുകൂട്ടം കറി വേണം
പത്തുകൂട്ടം പലഹാരം
മണിയറയിൽ പാലു കൊടുക്കാൻ
മലർമിഴിമാരെല്ലാരും
(കൊട്ടു…)

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kottu venam

Additional Info

അനുബന്ധവർത്തമാനം