മാധവീ മധുമാലതീ

മാധവീ മധുമാലതീ പ്രേമ
സങ്കല്പ നന്ദന വിഹാരിണീ

പൂമേനി തീർത്തത് ഗോമേദകം നിൻ
പൂങ്കവിളിൽ പതിച്ചത് പുഷ്യരാഗം
സുന്ദരനയനം ഇന്ദ്രനീലം നിന്റെ
മന്ദഹാസമോ മണിപ്പവിഴം
മണിപ്പവിഴം
(മാധവീ...)

ചുണ്ടുകൾ വിടർന്നത് പാടുവാനോ എൻ
ചുംബന മധുപനെ തേടുവാനോ
കാലുകൾ അനങ്ങിയതാടുവാനോ എന്നെ
ആലിംഗനത്തിൽ മൂടുവാനോ
മൂടുവാനോ
(മാധവി...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maadhavi madhumalathi