കരുണാസാഗരമേ

കരുണാസാഗരമേ 
കനിയൂ ഗുരുദേവാ
ഗുരുദേവാ..
കരുണാസാഗരമേ 
കനിയൂ ഗുരുദേവാ
ഇരുളില്‍ അടിയങ്ങള്‍ - വഴി 
കാണാതുഴലുമ്പോള്‍ (2)
അരുണോദയം പോലേ (2)
തെളിയൂ സത്ഗുരുദേവാ
അരുണോദയം പോലെ
തെളിയൂ സത്ഗുരുദേവാ.. 
ജയ ജയ ദേവാ ഗുരുദേവാ 
(കരുണാസാഗരമേ...)

ശരണം നീയൊഴികെ 
ആരുമില്ലിവിടത്തില്‍ (2)
ശരണം തവ ചരണം (2)
കര കേറാന്‍ അലയാഴി 
ജയ ജയ ദേവാ ഗുരുദേവാ 
(കരുണാസാഗരമേ...)

ഒരു ജാതി മതമൊന്നു
ഒരു ദൈവം മനുജന്നു (2)
അരുളീ നിന്‍ തവ വചനം
അരുളീടുക ചിരശാന്തി
ജയ ജയ ദേവാ ഗുരുദേവാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Karunasagarame

Additional Info

Year: 
1962