തേവാഴിത്തമ്പുരാന്റെ തിരുമുമ്പില്

 

തേവാഴിത്തമ്പുരാന്റെ തിരുമുമ്പില്
അടിയങ്ങള് തളര്‍ന്നു നിന്നു പാടിയാടുന്നേയ്

അക്കരെ നിക്കണ വെങ്കാമരത്തിലെ
ഒന്നാം തുളസീമേലാടിവാ തുമ്പി
ആടിവാ തുമ്പീ അലഞ്ഞുവാ തുമ്പീ
മൂളിവാ തുമ്പീ നീ മുമ്പില്‍വാ തുമ്പീ

ആളുകള്‍ പോരായോ അലങ്കാരം പോരായോ
പൂവുകള്‍ പോരായോ പൂക്കുല പോരായോ
എന്തെന്റെ ദൈവതേ ‌തുള്ളാതിരിക്കണു
കൊട്ടുകള്‍ പോരായോ കുരവകള്‍ പോരായോ

തമ്പുരാന്റെ തിരുമുറ്റത്തെ
മുല്ലപൂത്തു കുട വിരിഞ്ഞേ
ആ പൂവിന്‍ മദം കൊള്ളുവാന്‍
നാഗത്താനെഴീച്ചുകൊണ്ടേ

അക്കരെ നിക്കണ വെങ്കാമരത്തിലെ
ഒന്നാം തുളസീമേലാടിവാ തുമ്പി
ആടിവാ തുമ്പീ അലഞ്ഞുവാ തുമ്പീ
മൂളിവാ തുമ്പീ നീ മുമ്പില്‍വാ തുമ്പീ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
THevazhi thamburante

Additional Info

Year: 
1962