എന്തു ചെയ്യേണ്ടതെങ്ങോട്ടു

 

എന്തു ചെയ്യേണ്ടതെങ്ങോട്ടു പോകേണ്ടതീ -
അന്ധകൂപത്തിലടിഞ്ഞഹോ ഞാന്‍
അന്തമില്ലാതുള്ളോരാഴത്തിലേക്കിതാ
ഹന്ത താഴുന്നു താഴുന്നു കഷ്ടം
പിന്തുണയും പിടിയും കാണാതുള്‍ഭയം
ചിന്തീദുസ്സ്വപ്നത്തിലെന്നപോലെ
പൊന്താനുഴറുന്നു കാല്‍ നില്‍ക്കുന്നില്ലെന്റെ
ചിന്തേ -. ചിറകുകള്‍ നല്‍കണേ നീ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Enthu cheyyendathengottu

Additional Info

Year: 
1962