ഒരു ജാതി ഒരു മതം (ദൈവമേ കാത്തുകൊൾകങ്ങ്)

ഒരു ജാതി....ഒരു മതം... ഒരു ദൈവം
മനുഷ്യനെന്നോതിയ ഗുരുവരോ....

ദൈവമേ കാത്തുകൊള്‍കങ്ങു 
കൈവിടാതിങ്ങു ഞങ്ങളേ.. (2)
നാവികന്‍ നീ ഭാവാബ്ധിക്കോ -
രാവിവന്‍ തോണി നിന്‍ പദം.. (2) 

ഒന്നൊന്നായ് എണ്ണിയെണ്ണി 
തൊട്ടെണ്ണും പൊരുള്‍ ഒടുങ്ങിയാൽ
നിന്നിടും ദൃക്കു പോലുള്ളം 
നിന്നിലസ്പന്ദമാകണം
അന്നവസ്ത്രാദി മുട്ടാതെ 
തന്നു രക്ഷിച്ചു ഞങ്ങളേ (2)
ധന്യരാക്കുന്ന നീ ഒന്നു തന്നെ 
ഞങ്ങൾക്കു തമ്പുരാൻ
ഞങ്ങൾക്കു തമ്പുരാൻ... 

ആഴിയും തിരയും കാറ്റും 
ആഴവും പോലെ ഞങ്ങളും 
മായയും നിന്‍ മഹിമയും നീയും
എന്നുള്ളിലാകണം...
നീയല്ലോ സൃഷ്ടിയും -
സ്രഷ്ടാവായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ സൃഷ്ടി -
സൃഷ്ടിക്കുള്ള സാമഗ്രിയായതും...

നീയല്ലോ മായയും 
മായാവിയും മായാവിനോദനും
നീയല്ലോ മായയെ നീക്കി -
സായൂജ്യം നല്കുമാര്യനും 
നീ സത്യം ജ്ഞാനം ആനന്ദം (2)
നീ തന്നെ വര്‍ത്തമാനവും 
ഭൂതവും ഭാവിയും
വേറല്ലോതും മൊഴിയും ഓര്‍ക്കില്‍ നീ..
നീ സത്യം ജ്ഞാനം ആനന്ദം

അകവും പുറവും തിങ്ങും
മഹിമാവാര്‍ന്ന നിന്‍ പദം
പുകഴ്ത്തുന്നു ഞങ്ങളങ്ങേ
ഭഗവാനേ ജയിക്കുക
ഭഗവാനേ ജയിക്കുക
ജയിക്കുക മഹാദേവ 
ദീനാവനപരായണ
ജയിക്കുക ചിദാനന്ദ 
ജയിക്കുക ചിദാനന്ദ -
ദയാസിന്ധോ ജയിക്കുക (2)

ആഴമേറും നിന്‍മഹസ്സാം ആഴിയില്‍ (2)-
ഞങ്ങളാകവേ ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം..
വാഴണം വാഴണം സുഖം....

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
oru jathi oru matham (daivame kaathu kolkangu)

Additional Info

Year: 
1962

അനുബന്ധവർത്തമാനം