സ്റ്റേഷൻ മാസ്റ്റർ
Actors & Characters
Actors | Character |
---|---|
വേണു | |
മധു | |
ഗീത/ഓമന | |
സൂസി | |
ട്യൂട്ടർ നാണു | |
പപ്പടക്കാരി | |
പട്ടാളക്കാരൻ | |
Main Crew
കഥ സംഗ്രഹം
എറണാകുളം നോർത്തിലെ സ്റ്റേഷൻ മാസ്റ്റർ വേണു അനുജൻ മധുവിനെ പഠിപ്പിച്ച് ഉന്നതനിലയിലാക്കാൻ പാടുപെടുന്നയാളാണ്. സഹപാഠിയായ ഗീതയുമായി അവൻ പ്രേമത്തിലാണ്. സ്റ്റേഷനിലെ പാർസലാപ്പീസിനു തീ പിടിച്ചപ്പോൾ ചേട്ടനേയ്യും മറ്റുള്ളവരേയും രക്ഷപെടുത്താനുള്ള ശ്രമത്തിൽ മധുവിന്റെ കാഴ്ച നഷ്ടപ്പെട്ടു. പ്രേയസിയുടെ ഭാവിയെക്കരുതി തന്റെ കല്യാണം കഴിഞ്ഞുവെന്നും ഇനി കാത്തിരിക്കേണ്ടതില്ലെന്നും ഗീതയെ കത്തെഴുതി ധരിപ്പിച്ചു. ഗീതയുടെ ചേട്ടൻ പട്ടാളത്തിൽ നിന്നും വന്നപ്പോൾ മറ്റാരുമില്ലാത്ത അവൾക്ക് ധിറുതിയിൽ കല്യാണമാലോചിച്ചു. പഴയ സുഹൃത്തായ വേണുവിനോട് അഭ്യർത്ഥിച്ചു, അയാൾ സമ്മതിയ്ക്കുകയും ചെയ്തു. ഓമനയെന്ന പേരിലാണ് ഗീത വേണുവിന്റേയും മധുവിന്റേയും വീട്ടിൽ വധുവായെത്തിയത്. മധുവാകട്ടെ ഓമന തന്റെ പഴയ കാമുകിയാണെന്ന് അറിഞ്ഞതുമില്ല. ത്രിശൂരുള്ള ഒരു പ്രസിദ്ധ കണ്ണുഡോക്റ്റരുടെ സഹായത്താൽ മധുവിനു കാഴ്ച്ച തിരിച്ചുകിട്ടി, ചേടത്തിയമ്മ പഴയ പ്രേയസിയാണെന്നറിഞ്ഞു. അവർ തമ്മിലുള്ള സംഭാഷണം വേണുവിൽ സംശയമുണർത്തുകയാണുണ്ടായത്. വേണു മധുവിനെ കൊല്ലാനൊരുമ്പെട്ടു. പക്ഷേ ഏറേ വാഗ്വാദങ്ങൾക്ക് ശേഷം എല്ലാവർക്കും പരസ്പരം മനോനിലകൾ മനസ്സിലാക്കാൻ പറ്റി. അനുജന്റെ നിരപരാധിത്വവും ഭാര്യയുടെ നിഷ്കളങ്കത്വവും വേണുവിനു ബോദ്ധ്യപ്പെട്ടു.