കല്യാണനാളിനു മുമ്പായി പെണ്ണിന്

കല്യാണം - കല്യാണം
കല്യാണനാളിനു മുമ്പായി പെണ്ണിന്
കരളിലെമ്മാതിരിയായിരിക്കും
പറയാനും കഴിയില്ല പറഞ്ഞാലും തിരിയൂല്ല
പരവേശം പരവേശമായിരിക്കും
ഒരു മധുരപ്പനിയുമുണ്ടായിരിക്കും
അവള്‍ മനസ്സുകൊണ്ടെപ്പോഴും പിറുപിറുക്കും
കൈകോര്‍ത്തുംകൊണ്ടവള്‍ കടപ്പുറത്തോ മറ്റോ
സര്‍ക്കീട്ടു പോകുന്നതായിരിക്കും

അവിടന്നും പോയാല്‍ പിന്നെ
ഹോ...
വാവാവോ...  വാവാവോ
പാടുന്നതായിരിക്കും

കല്യാണനാളിനു മുമ്പായി പെണ്ണിന്
കരളിലെമ്മാതിരിയായിരിക്കും
പറയാനും കഴിയില്ല പറഞ്ഞാലും തിരിയൂല്ല
പരവേശം പരവേശമായിരിക്കും
ഒരു മധുരപ്പനിയുമുണ്ടായിരിക്കും
അവള്‍ മനസ്സുകൊണ്ടെപ്പോഴും പിറുപിറുക്കും