കല്പന തൻ അളകാപുരിയിൽ

കല്പന തൻ അളകാപുരിയിൽ
പുഷ്പിതമാം പൂവാടികളിൽ
റോജാപ്പൂ നുള്ളി നടക്കും രാജകുമാരീ- നിന്നെ
പൂജിക്കും ഞാൻ വെറുമൊരു പൂജാരി 
പൂജിക്കും ഞാൻ വെറുമൊരു പൂജാരി 
കല്പന തൻ അളകാപുരിയിൽ

വസന്തമലരുകൾ നൃത്തം വെയ്ക്കും 
വനവല്ലിക്കുടിലിൽ
സുഗന്ധമൊഴുക്കും പുലർവെട്ടത്തിൽ
കണ്ടു നിന്നെ ഞാൻ
വിണ്ണിലുദിക്കും വാർമഴവില്ലിൻ
വർണ്ണങ്ങൾ പിഴിഞ്ഞെടുത്ത്
നിന്നുടെ സുന്ദരചിത്രം
മാനസഭിത്തിയിലെഴുതീ ഞാൻ 
മാനസഭിത്തിയിലെഴുതീ ഞാൻ 
കല്പന തൻ അളകാപുരിയിൽ

മനോഹരീ നിൻ മധുരിതരൂപം വർണ്ണീച്ചീടാൻ
പദങ്ങളാലെ തീർത്തു ഞാനൊരു പവിഴപൊന്മാല
കനകസ്വപ്ന പൊയ്കയിൽ നീന്തും
കളഹംസപ്പെണ്ണേ നിനക്കു
മണിയറ തീർത്തു മഞ്ചം തീർത്തു
മനസ്സിനുള്ളിൽ ഞാൻ 
മനസ്സിനുള്ളിൽ ഞാൻ

കല്പന തൻ അളകാപുരിയിൽ
പുഷ്പിതമാം പൂവാടികളിൽ
റോജാപ്പൂ നുള്ളി നടക്കും രാജകുമാരീ- നിന്നെ
പൂജിക്കും ഞാൻ വെറുമൊരു പൂജാരി 
പൂജിക്കും ഞാൻ വെറുമൊരു പൂജാരി 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kalpanathan alakapuriyil

Additional Info

അനുബന്ധവർത്തമാനം