അമ്മയെക്കളിപ്പിക്കാൻ തെമ്മാടി വേഷം കെട്ടും

കൃഷ്ണാ..കൃഷ്ണാ....
അമ്മയെക്കളിപ്പിക്കാൻ തെമ്മാടി വേഷം കെട്ടും
അമ്പാടിക്കണ്ണനുണ്ണി നീയല്ലയോ
കൃഷ്ണാ നീയല്ലയോ (അമ്മയെ..)

ആകുലമകറ്റുവാൻ ശ്രീഹരിയെന്മനസ്സാം
ഗോകുലമിതിലെന്നും കളിച്ചീടേണം
കൃഷ്ണാ കളിച്ചിടേണം.. (അമ്മയെ...)

ജീവിതമാം വൃന്ദാവനിയിൽ
പൂവുകളാം ഞങ്ങൾ നിന്റെ
ചേവടിയിൽ പൂജയ്ക്കായി പതിച്ചിടേണം
ഹൃദയത്തിൻ കാളിന്ദിയിൽ കദനത്തിൻ കാളിയ സർപ്പം (2)
പുളയുമ്പോൾ ഉണ്ണിക്കൃഷ്ണാ തുണച്ചിടേണം
കൃഷ്ണാ തുണച്ചീടേണം (അമ്മയെ...)

കളിയാശാനവിടുന്നല്ലോ കളി കാണ്മതുമവിടുന്നല്ലോ
തിരശ്ശീല താഴ്ത്തുന്നവനും ഭവാനല്ലയോ
കണ്ണീരും ചിരിയും കരകൾ കളിത്തോണി
ഞങ്ങളുടെ ജീവൻ (2)
കടത്തുന്ന തോണിക്കാരൻ നീയല്ലയോ
കൃഷ്ണാ നീയല്ലയോ.. (അമ്മയെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ammaye kalippikkaan