കണ്മിഴി പൂട്ടിക്കൊണ്ടെൻ
രാരീരാരോ ഉണ്ണീ രാരീരാരോ
രാരീരാരോ ഉണ്ണീ രാരീരാരോ
കണ്മിഴികള്‍ പൂട്ടിക്കൊണ്ടെന്‍
പൊന്നുണ്ണിയുറങ്ങും നേരം
സ്വര്‍ഗത്തില്‍ നിന്നും വരുമൊരു
സ്വപ്നത്തിന്‍ പുഷ്പവിമാനം
രാരീരാരോ ഉണ്ണീ രാരീരാരോ
അന്നച്ചിറകുകള്‍ വീശി - അതു
മന്നിലിറങ്ങി വരുമ്പോള്‍
അന്നച്ചിറകുകള്‍ വീശി - അതു
മന്നിലിറങ്ങി വരുമ്പോള്‍
വരുമപ്പോള്‍ വരുമപ്പോളൊരു
സുരസുന്ദര രാജകുമാരന്‍
(കണ്മിഴികള്‍... )
രാരീരാരോ ഉണ്ണീ രാരീരാരോ
പല പല കഥകള്‍ പറയും - അവന്‍
പാട്ടുകള്‍ പലതും പാടും
പല പല കഥകള്‍ പറയും - അവന്‍
പാട്ടുകള്‍ പലതും പാടും
കിളിപാറും കദളിത്തോപ്പില്‍
കളിയാടാന്‍ കൊണ്ടുപോകും
(കണ്മിഴികള്‍... )
രാരീരാരോ ഉണ്ണീ രാരീരാരോ
രാരീരാരോ ഉണ്ണീ രാരീരാരോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Kanmizhi poottikkonden
Additional Info
ഗാനശാഖ: