പതിനേഴാം വയസ്സിന്റെ പടിവാതിലിൽ നിൽക്കും

പതിനേഴാം വയസ്സിന്റെ പടിവാതിലിൽ നിൽക്കും പെണ്ണേ (2) 
പുതുമാരൻ കതകിൽ വന്നു മുട്ടിവിളിച്ചല്ലോ - അപ്പോൾ
കവിളത്തു കണ്ടൂ ഞാനൊരു കൈതപ്പൂന്തോട്ടം - അപ്പോൾ 
കവിളത്തു കണ്ടൂ ഞാനൊരു കൈതപ്പൂന്തോട്ടം 
പതിനേഴാം വയസ്സിന്റെ പടിവാതിലിൽ നിൽക്കും പെണ്ണേ

നാണിക്കാനറിയാത്ത കാനനപ്പൈങ്കിളിയാളേ (2) 
കാണാനായ്‌ പുരുഷനൊരുത്തൻ പുറകേ വന്നല്ലോ - അപ്പോൾ 
ഓണപ്പൂത്തുമ്പീ നീയിന്നോടീ മറഞ്ഞല്ലോ - അപ്പോൾ 
ഓണപ്പൂത്തുമ്പീ നീയിന്നോടീ മറഞ്ഞല്ലോ 
നാണിക്കാനറിയാത്ത കാനനപ്പൈങ്കിളിയാളേ

തെക്കുന്നെത്തിയ വിരുന്നുകാരനു തേനും തിനയും 
നൽകുമ്പോൾ ആ..ആ..ആ... തെക്കുന്നെത്തിയ 
വിരുന്നുകാരനു തേനും തിനയും നൽകുമ്പോൾ 
കള്ളിപ്പെണ്ണേ നിന്നുടെ ചുണ്ടിൽ മുല്ലപ്പൂവു വിരിഞ്ഞല്ലോ 
കള്ളിപ്പെണ്ണേ നിന്നുടെ ചുണ്ടിൽ മുല്ലപ്പൂവു വിരിഞ്ഞല്ലോ
മുല്ലപ്പൂവു വിരിഞ്ഞല്ലോ
പതിനേഴാം വയസ്സിന്റെ പടിവാതിലിൽ നിൽക്കും പെണ്ണേ

കുടിലിൽ വന്നൊരു കൂട്ടുകാരനു കുടിനീരായിച്ചെന്നപ്പോൾ
ഓ..ഓ..ഓ... കുടിലിൽ വന്നൊരു കൂട്ടുകാരനു 
കുടിനീരായിച്ചെന്നപ്പോൾ - മന്ദഹസിക്കും കണ്ണുകൾ നാലും
മലരു വറുക്കണ കണ്ടല്ലോ - മലരു വറുക്കണ കണ്ടല്ലോ

പതിനേഴാം വയസ്സിന്റെ പടിവാതിലിൽ നിൽക്കും പെണ്ണേ 
പുതുമാരൻ കതകിൽ വന്നു മുട്ടിവിളിച്ചല്ലോ - അപ്പോൾ
കവിളത്തു കണ്ടൂ ഞാനൊരു കൈതപ്പൂന്തോട്ടം - അപ്പോൾ 
കവിളത്തു കണ്ടൂ ഞാനൊരു കൈതപ്പൂന്തോട്ടം 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pathinezham vayassinte